General News

മദ്യത്തിന് വിലകൂടും, ബെവ്‌കോ വഴി വിദേശ മദ്യം

Sat, Feb 03, 2018

Arabianewspaper 380
മദ്യത്തിന് വിലകൂടും, ബെവ്‌കോ വഴി വിദേശ മദ്യം

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വില്‍ക്കുന്ന ബിവറേജസ് കോര്‍പറേഷനുകള്‍ വഴി ഇനി മുതല്‍ വിദേശ നിര്‍മിത മദ്യവും ലഭിക്കും. മദ്യത്തിന്റെ നികുതി വീണ്ടും വര്‍ദ്ധിപ്പിച്ചാണ് ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റ് അവതരിപ്പിച്ചത്.


400 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് വില്‍പന നികുതി 200 ശതമാനമാക്കി ഉയര്‍ത്തി. 400 രുപയ്ക്ക് മേല്‍ വിലയുള്ള മദ്യത്തിന് 210 ശതമാനമാകും നികുതി.


ബിയറിന്റെ വില്‍പന നികുതി 100 ശതമാനമാക്കി. വിദേശ നിര്‍മിത മദ്യത്തിന്റെ ഇറക്കുമതി തീരുവയും ബഡ്ജറ്റില്‍ വര്‍ദ്ധിപ്പിച്ചു,.


ഇതിനു പുറമേ മദ്യത്തിനുള്ള സര്‍വീസ് ചാര്‍ജ്. അബ്കാരി ഫീസ് എന്നിവയും ഗണ്യമായി വര്‍ദ്ധിപ്പിച്ചു, 60 കോടി രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


 

Tags : Bar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ