General News

ഡെല്‍ഹിയില്‍ യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

Sat, Feb 03, 2018

Arabianewspaper 252
ഡെല്‍ഹിയില്‍ യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്തയാളുടെ കൂുടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാമുകനെ ഇയാളുടെ അമ്മയുടെ മുന്നിലിട്ട് കുത്തിയും കഴുത്തറുത്തും കൊലപ്പെടുത്തി. രക്തം വാര്‍ന്ന് 20 മിനിട്ടോളം ഡെല്‍ഹി രഘുബിര്‍ നഗറിലെ പ്രധാന വീതിയില്‍ കിടന്നിട്ടും ആരും ഇയാളെ ആശുപത്രിയില്‍ എത്തിച്ചില്ല. വഴിയരുകില്‍ രക്തം വാര്‍ന്നു കിടക്കുന്ന മകനേയും അമ്മയുടേയും ചിത്രം എടുക്കാന്‍ പലരും താല്‍പര്യമെടുത്തുവെന്ന് ആക്ഷേപം ഉണ്ട്.


പെണ്‍കുട്ടിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനും മറ്റു ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് ഡെല്‍ഹിയിലെ ഫോട്ടോഗ്രാഫറായ അങ്കിതിനെ (23)ക്രൂരമായി കൊലപ്പെടുത്തിയത്. അങ്കിത് മറ്റൊരു മതത്തില്‍ പെട്ടയാളായാതിനാലാണ് വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇവര്‍ അയല്‍പക്കക്കാരണ്. സംഭവത്തിനു ശേഷം ബന്ധുക്കളെ പോലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ ഒളിവിലാണ്.


മൂന്നു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതിന് പെണ്‍കുട്ടിയുടെ പിതാവും അമ്മയും സാഹോദരനും അമ്മാവനും ചേര്‍ന്ന് നടുറോഡിലിട്ട് കത്തിക്ക് കുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന അമ്മയെ പെണ്‍കുട്ടിയുടെ അമ്മ മര്‍ദ്ദിച്ചു. ഇതോടെ അങ്കിത് അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നാല്‍, പിതാവും സഹോദരനും അമ്മാവനും ചേര്‍ന്ന് കുത്തിയും കഴുത്തറുത്തും കൊലപ്പെടുത്തുകയായിരുന്നു.


കഴുത്തറുത്ത് രക്തം വാര്‍ന്ന നിലയില്‍ കിടന്ന മകനെ വാരിയെടുത്ത അമ്മ വഴിപോക്കരോട് കേണപേക്ഷിച്ചെങ്കിലും പലരും മൊബൈല്‍ ക്യാമറയില്‍ ചിത്രം എടുക്കുക മാത്രമാണ് ചെയ്തത്. അങ്കിതിന്റെ അച്ഛനും അമ്മയും തുണി ഉപയോഗിച്ച് കഴുത്തിലെ മുറിവു വരിഞ്ഞു കെട്ടി രക്തം വാര്‍ന്നൊഴുകുന്നതു തടഞ്ഞെങ്കിലും റോഡില്‍ തന്നെ കിടന്ന് മരിച്ചു,.


പിന്നീട് പോലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. 


സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുകയാണ്. വന്‍ പോലീസ് സന്നാഹം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്, ഹിന്ദു .യുവാവിനെ വിവാഹം കഴിക്കുന്നത് യാഥാസ്ഥിതിക മുസ്ലീം കുടുംബക്കാരായ തന്റെ കുടുംബം എതിര്‍ത്തിരുന്നതായി 20 കാരിയായ യുവതി പറഞ്ഞു, ഇന്നു ഒരുമിച്ച് കാണാനും വിവാഹിതരാകാനുമുള്ള ശ്രമത്തിലായിരുന്നു താനും അങ്കിതുമെന്നും യുവതി പറഞ്ഞു.


 

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ