General News

വിനീതിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്‌സിന് വിജയം

Sat, Feb 03, 2018

Arabianewspaper 180
വിനീതിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്‌സിന് വിജയം

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നും വിജയം. പൂനെയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനലിലേക്കുള്ള പാതയിലാണ് മുന്നേറുന്നത്. ഇഞ്ചുറി ടൈമില്‍ സി കെ വിനീതിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം കണ്ടത്.


ഒരോ ഗോള്‍ വീതം നേടി മത്സരം സമനിലയിലേക്ക് വഴുതി വീഴുന്നതിനിടെയാണ് സി കെ വിനീത് ഒരിക്കല്‍ കൂടി ടീമിന്റെ രക്ഷകനായത്.


ഇതോടെ 14 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്‌സ്. 13 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായി പൂനെ മൂന്നാം സ്ഥാനത്താണുള്ളത്.


പൂനെയുടെ ഹോം ഗ്രൗണ്ടില്‍ വിജയത്തിനായി പൊരുതിയ ബ്ലാസ്റ്റേഴ്‌സിന് ജക്കിചന്ദ് സിംഗിലൂടെ ആദ്യ ഗോള്‍ ലഭിച്ചു. 50 ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ തങ്ങളുടെ ലക്ഷ്യം ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി.
എന്നാല്‍, 78 ാം മിനിറ്റില്‍ പെനാള്‍റ്റിയിലൂടെ പൂനെ ഗോള്‍ മടക്കി മത്സരം സമനിലയിലാക്കി. അല്‍ഫരാരോ പൂനെയുടെ സ്‌കോര്‍ ബോര്‍ഡില്‍ ഒന്ന് എന്ന് എഴുതി ചേര്‍ക്കാനായി ഷോട്ട് ലക്ഷ്യത്തിലെത്തിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ