General News

കോഹി ലിക്ക് സെഞ്ച്വുറി, ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം

Fri, Feb 02, 2018

Arabianewspaper 208
കോഹി ലിക്ക് സെഞ്ച്വുറി, ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം
ടെസ്റ്റ് വിജയത്തിനു തൊട്ടു പിന്നാലെ ഏകദിനത്തിലും ഇന്ത്യക്ക് വിജയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നായകന്‍ വിരാട് കോഹ് ലിയുടെ സെഞ്ച്വുറി പ്രകടനം ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം സമ്മാനി്ച്ചു.

ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ കോഹ് ലി തന്റെ കരിയറിലെ മുപ്പത്തിമൂന്നാം സെഞ്ച്വുറിയാണ് നേടിയത്.

119 പന്തില്‍ നിന്ന് 112 റണ്‍സാണ് കോഹ് ലി നേടിയത്. 270 റണ്‍സ് വിജയ ലക്ഷ്യവുമായി കളിക്കിറങ്ങിയ ഇന്ത്യക്ക് മൂന്നാം വിക്കറ്റില്‍ 189 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്താന്‍ കഴിഞ്ഞത് വിജയത്തിലേക്കുള്ള പാത സുഗമമാക്കി.

രഹാനെ 86 പന്തില്‍ നിന്ന് നേടിയ 79 റണ്‍സ് വിജയത്തിന്റ വേഗം കൂട്ടി. നേരത്തെ. ദക്ഷിണാഫ്രിക്ക.യ്ക്ക് വേണ്ടി നായകന്‍ ഡു പ്ലസിസ് 112 പന്തില്‍ നിന്ന് 120 റണ്‍സ് നേടി കരുത്തു കാട്ടിയിരുന്നു. ഇന്ത്യക്ക് വേണ്ടി കുല്‍ദിപ് യാദവ് മൂന്നും ചാഹല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി,
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ