General News

കേരള ബഡ്ജറ്റ് 2018: പ്രവാസി ചിട്ടിക്ക് തുടക്കം, അംഗങ്ങള്‍ക്ക് പെന്‍ഷന്

Fri, Feb 02, 2018

Arabianewspaper 323
കേരള ബഡ്ജറ്റ് 2018:  പ്രവാസി ചിട്ടിക്ക് തുടക്കം, അംഗങ്ങള്‍ക്ക് പെന്‍ഷന്


കേരള ബഡ്ജറ്റ് 2018-19 ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണന്നും ചെലവു ചുരുക്കണമെന്നുമുള്ള മുന്നറിയിപ്പുമായാണ് ധനമന്ത്രി ബഡ്ജറ്റ് അവതരിപ്പിച്ചത്.


കിഫ് ബി പോലെ വികസനത്തിനായി പണം കണ്ടെത്താനുള്ള മാര്‍ഗങ്ങളിലൊന്നായി പ്രവാസികളുെ നിക്ഷേപം ആകര്‍ഷിക്കുന്നതാണ് ഒരു പദ്ധതി. പ്രവാസി ചിട്ടിയെന്ന പേരിലുള്ള ഈ പദ്ധതി ഏപ്രില്‍ ഒന്നിന് ആരംഭിക്കും. ഓണ്‍ലൈനിലാണ് ചിട്ടിയില്‍ ചേരുന്നത്. ചിട്ടിയില്‍ ചേരുന്നവര്‍ക്ക് അപകട ഇന്‍ഷുറന്‍സ് സൗജന്യമാണ്. ഇവര്‍ക്ക് പെന്‍ഷനും ലഭിക്കും.


സാമ്പത്തിക അച്ചടക്കം പാലിച്ചു വേണം സംസ്ഥാാനം മുന്നോട്ട് പോകാന്‍ എന്ന് തോമസ് ഐസക് പറഞ്ഞു. വരവിനേക്കാള്‍ ഏറിയ ചെലവാണ് സംസ്ഥാനം നേരിടുന്ന പ്രതിസന്ധി.


വരവും ചെലവും തമ്മിലുള്ള വ്യത്യാസം വലുതാണ്. എന്നാല്‍, വികസന പദ്ധതികള്‍ ഒന്നും വെട്ടി ചുരുക്കില്ല. റവന്യുകന്മി കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് 3.1 ശതമാനമായി നിലനിര്‍ത്തും. വനിതാ ക്ഷേമത്തിനായി 1267 കോടി രൂപ നീക്കിവെച്ചു. സ്ത്രീ സുരക്ഷയ്ക്ക് 50 കോടി .


പാര്പ്പിട പദ്ധതിക്കായി 2500 കോടിയും ഭക്ഷ്യ സബ്‌സിഡിക്കായി 954 കോടി രൂപയും വകയിരുത്തും. റേഷന്‍ കടകളെ മാര്‍ജിന്‍ ഫ്രി പലചരക്കു കടകളാക്കി മാറ്റും മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. കൊച്ചിയില്‍ പുതിയ കാന്‍സര്‍ സെന്റര്‍ തുടങ്ങും.


ഭാഗ്യക്കുറിയുടെ ലാഭം ആരോഗ്യ പരിരക്ഷയ്ക്ക് ഉപയോഗിക്കും. ഇന്ത്യയിലെ ആദ്യത്തെ സാര്‍വത്രിക ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും.


ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തെ പരാമര്‍ശിച്ചാണ് തോമസ് ഐസക് ബഡ്ജറ്റ് പ്രസംഗം ആരംഭിച്ചത്. 2000 കോടി രൂപയുടെ സമഗ്ര തീരദേശ പാക്കേജ് നടപ്പിലാക്കുമെന്ന് തോമസ് ഐസക് പ്രഖ്യാപിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ