General News

സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി

Thu, Feb 01, 2018

Arabianewspaper 376
സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി

സുപ്രീം കോടതിയില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ചീഫ് ജസ്റ്റീസ് പുലര്‍ത്തുന്ന ഏകപക്ഷീയ നിലപാടിനെതിരെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ രംഹത്തു വന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പരിഹാരമായി.


കേസുകള്‍ വീതം വെയ്ക്കുന്നതിലാണ് ഇവര്‍ തമ്മില്‍ ധാരണയായത്. ഇനി മുതല്‍ പൊതു താല്‍പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റീസ് ദിപക് മിശ്രയും നികുതി,. തൊഴില്‍ സംബന്ധമായ കേസുകള്‍ ജസ്റ്റീസ് ചലമേശ്വറും, ക്രമിനില്‍ മതപരമായ കേസുകള്‍ രന്‍ജന്‍ ഗൊഗോയിയും ഗാര്‍ഹിക കേസുകള്‍ ജസ്റ്റീസ് മദന്‍ ബി ലോകൂറിന്റെ ബെഞ്ചും പരിഗണിക്കും.


പൊതു താല്‍പര്യ ഹര്‍ജികള്‍, കത്തുകള്‍, സര്‍വീസ് മേഖല, തിരഞ്ഞെടുപ്പ്, ആര്‍ബ്രിട്രേഷന്‍, ഹേബിയസ് കോര്‍പസ്, ക്രിമിനല്‍, കോടതിയലക്ഷ്യം, ബരണ ഘടന സ്ഥാപനങ്ങളിലെ നിയമനങ്ങള്‍, എന്നിവയെല്ലാം ചീഫ് ജസ്റ്റീന്റെ നേതൃത്വത്തിലുള്ള ബെഞ്ചായിരിക്കും പരിഗണിക്കുക. റിബല്‍ ജഡ്ജിയായി രംഗത്തു വന്ന ചലമേശ്വര്‍ ലേബര്‍ നിയമങ്ങള്‍, പരോക്ഷ നികുതി, ഭൂമി ഏറ്റെടുക്കല്‍, നഷ്ടപരിഹാരം, വായ്പ, ധനകാര്യം, ഉപഭ്ക്തൃ കേസുകള്‍ എന്നിവ പരിഗണിക്കും.


ജസ്റ്റീസ് കുര്യനും മതപരമായ കേസുകള്‍, കുടുംബ കേസുകല്‍, കോടതി അലക്ഷ്യം, ഭൂനിയമങ്ങള്‍ എന്നിവ പരിഗണിക്കും.


സുപ്രീം കോടതി കോളിജിയം അംഗങ്ങളായ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റീസിനെതിരയാണ് രംഗത്ത് വന്നത്. കേസുകള്‍ വീതം വെയ്ക്കുന്നതില്‍ ചീഫ് ജസ്റ്റീസ പക്ഷപാതപരമായി പെരുമാറുന്നുവെന്നും തങ്ങളെ അവഗണിച്ച് കേസുകള്‍ ചില ജൂനിയര്‍ ജഡ്ജിമാര്‍ക്ക് നല്‍കുകായാണെന്നും വാര്‍ത്താ സമ്മേളനം നടത്തിയാണ് ഇവര്‍ ആരോപിച്ചത്.


ഇതിനെ തുടര്‍ന്ന് പ്രതിസന്ധി ഉടലെടുത്തുവെങ്കിലും പിന്നീട് ചര്‍ച്ചകളിലൂടെ പരിഹരിച്ചു.

Tags : SC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ