General News

കേരളത്തിന് ഇക്കുറി കേന്ദ്ര വിഹിതം ഇരുപതിനായിരം കോടി

Thu, Feb 01, 2018

Arabianewspaper 264
കേരളത്തിന് ഇക്കുറി കേന്ദ്ര വിഹിതം ഇരുപതിനായിരം കോടി

കേന്ദ്ര ബഡ്ജറ്റില്‍ ആശ്വസിക്കാനുള്ള പ്രഖ്യാപനങ്ങളൊന്നും കേരളത്തിന് ഇക്കുറിയും ഇല്ല. നോട്ടു നിരോധനവും, ജിഎസ്ടിയും എല്ലാം മൂലം ബുദ്ധി മുട്ടുന്ന കേരളത്തിന് പ്രത്യേക പാക്കേജ് ഒന്നും പ്രഖ്യാപിച്ചിട്ടില്ല.


സംസ്ഥാനം നല്‍കിയ പല പദ്ധതികളും കേന്ദ്രം തഴഞ്ഞു. എന്നാല്‍, നികുതി ഇനത്തില്‍ കേരളത്തിന് 19,073 കോടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ലഭിച്ചാല്‍ കേരളത്തിന് ബംബര്‍ ലോട്ടറി അടിച്ച പോലെയാകും.


എന്നാലും ചിലവു ചുരുക്കി മുന്നോട്ട് പോയില്ലെങ്കില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തെ കാത്തിരിക്കുന്നത്. ജിഎസ്ടി വിഹിതം കൊണ്ട് നിത്യ നിദാന ചെലവോ വികസന പ്രവര്‍ത്തനങ്ങളോ നടത്താന്‍ കഴിയില്ല.


ബാംബു ഫാമിംഗിനായി പ്രത്യേക ഫണ്ട് രൂപികരിച്ചത് കേരളത്തിനും അര്‍ഹമായ വിഹിതം ലഭിക്കും. എന്നാല്‍, റബ്ബര്‍, നാളികേരം, എന്നിവയ്ക്ക് വേണ്ടി പ്രത്യേക പാക്കേജോ പദ്ധതിയോ ഉണ്ടായില്ല. പാലക്കാട് റെയില്‍ കോച്ച് ഫാക്ടറി വിഷയത്തിലും കാര്യമായ പ്രഖ്യാപനം ഉണ്ടായില്ല.

Tags : Budget 2018 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ