General News

നടി സനുഷയ്‌ക്കെതിരെ ട്രയിനില്‍ അതിക്രമം; പോലീസ് കേസ് എടുത്തു

Thu, Feb 01, 2018

Arabianewspaper 175
നടി സനുഷയ്‌ക്കെതിരെ ട്രയിനില്‍ അതിക്രമം; പോലീസ് കേസ് എടുത്തു
നടി സനുഷയ്‌ക്കെതിരെ ട്രയിന്‍ യാത്രയ്ക്കിടെ അതിക്രമം നടത്തിയ ആള്‍ക്കെതിരെ പോലീസ് കേസ്. ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ചെന്നാണ് നടിയുടെ പരാതി.

തമിഴ്‌നാട് സ്വദേശിയായ ആന്റോ ബോസ് എന്നയാളാണ് പ്രതി. എന്നാല്‍, തനിക്ക് രക്തത്തില്‍ പഞ്ചസാരയുടെ അളവു കുറഞ്ഞതിനെ തുടര്‍ന്ന് അറിയാതെ കൈ ദേഹത്ത് ഉരസിയതാണെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.

ഇതിനെ തുടര്‍ന്ന് ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ഐപിസി 354 പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

തൃശൂര്‍ റെയില്‍ വേ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മംഗാലപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മാവേലി എക്‌സ്പ്രിസിലാണ് സംഭവം. എസി കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന സനുഷ ഉറക്കത്തിലായിരുന്നു. എന്നാല്‍, ഇതേ കംമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്തിരുന്ന ആന്റോ ശരീരത്തില്‍ തടവുകയായിരുന്നു. ഇതിനെ ഞെട്ടി ഉണര്‍ന്ന സനുഷ ഒച്ചവെച്ചെങ്കിലും കൂടെ യാത്ര ചെയ്തവര്‍ നിസംഗതയോടെ പെരുമാറിയത് വേദനിപ്പിച്ചെന്നും സനുഷ പറഞ്ഞു, പുലര്‍ച്ചെ ഒരു മണിക്കു ശേഷം ഷൊര്‍ണൂര്‍ കഴിഞ്ഞപ്പോഴാണ് പീഡന ശ്രമം ഉണ്ടായതെന്ന് സനുഷയുടെ പരാതിയില്‍ പറയുന്നു.

ട്രയിന്‍ തൃശൂരില്‍ എത്തിയതോടെ നടി വിവരം തൃശൂര്‍ റെയില്‍ വേ പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ തടഞ്ഞുവെയ്ക്കാന്‍ സഹായിച്ചത് രണ്ടു പേര്‍ മാത്രമാണെന്നും എല്ലാ യാത്രക്കാരും ഒരുമിച്ച് നിന്നിരുന്നുവെങ്കില്‍ എന്ന് സനുഷ പറയുന്നു.

തനിക്കെതിരെ പീഡനശ്രമം തടഞ്ഞ നടി സനുഷയുടെ ധൈര്യത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അഭിനന്ദിച്ചു,
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ