General News

ശശീന്ദ്രന്‍ മന്ത്രിയായി വീണ്ടും അധികാരമേറ്റു

Thu, Feb 01, 2018

Arabianewspaper 144
ശശീന്ദ്രന്‍ മന്ത്രിയായി വീണ്ടും അധികാരമേറ്റു

ഫോണ്‍ കെണി വിവാദത്തില്‍ പെട്ട് രാജിവെച്ച എന്‍സിപി എംഎല്‍എ എ കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി അധികാരമേറ്റു. വൈകീട്ട് അഞ്ചു മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.


മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും എന്‍സിപിയിലെ ചില നേതാക്കളുമ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്‍സിപി എംഎല്‍എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടു നിന്നത് പാര്‍ട്ടിക്കുള്ളിലെ ശീത സമരം അടങ്ങിയിട്ടില്ലെന്നതിന് തെളിവായി.


മാധ്യമ പ്രവര്‍ത്തകയുമായി അശ്ലീല സംഭാഷണം നടത്തി.യതിന്റെ ശബ്ദ രേഖ മംഗളം ചാനല്‍ പുറത്തുവിട്ടതോടെയാണ് ശശീന്ദ്രന്‍ രാജിവെച്ചത്. തുടര്‍ന്ന നടന്ന ജുഡീഷ്യല്‍ അന്വേഷണത്തില്‍ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.


പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തക കേസ് പിന്‍വലിക്കാനും ഒത്തു തീര്‍പ്പിനും തയ്യാറായതോടെയാണ് ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകാന്‍ സാധ്യത തെളിഞ്ഞത്.


എന്നാല്‍, തിരിവനന്തപുരം സിജെഎം കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കുന്നതിനെതിരെ ഹര്‍ജി എത്തിയത് എന്‍സിപി നേതൃത്വത്തിന് ആശങ്കയുണ്ടാക്കി.യിട്ടുണ്ട്.


തിരുവനന്തപുരം സിജെഎം കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന മഹലക്ഷമ്മി എന്ന സത്രീ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


സ്ത്രീപിഡന കേസ് പിന്‍വലിക്കുന്നത് സ്ത്രീകള്‍ക്കെതിരെയുള്ള അപമാനമാണെന്നും മറ്റുള്ളവര്‍ക്കും ഇത്തരം ചെയ്തികള്‍ക്ക് ഇത് പ്രചോദനമാകുമെന്നുമാണ് പരാതിക്കാരിയുടെ വാദം. ഇതേതുടര്‍ന്ന് കേസ് റദ്ദു ചെയ്യാനുണ്ടായ കാരണം ആവശ്യപ്പെട്ട് ഹൈക്കോടതി കീഴ്‌ക്കോടതിയുടെ വിശദീകരണം തേടിയിട്ടുണ്ട്.


ഹൈക്കോടതിയില്‍ നിന്നും പ്രതികൂല പരാമര്‍ശം ഉണ്ടായാല്‍ വീണ്ടും ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തിന് മേല്‍ വാള്‍ തൂങ്ങും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ