General News

ബഡ്ജറ്റില്‍ നിരാശ കോര്‍പറേറ്റ് മേഖലയുടെ പ്രതികരണം സെന്‍സെക്‌സില്‍

Thu, Feb 01, 2018

Arabianewspaper 269
ബഡ്ജറ്റില്‍ നിരാശ കോര്‍പറേറ്റ് മേഖലയുടെ  പ്രതികരണം സെന്‍സെക്‌സില്‍

കേന്ദ്ര ബഡ്ജറ്റില്‍ ഗ്രാമീണ മേഖലയ്ക്കും കര്‍ഷകര്‍ക്കും മുന്‍ഗണന വന്നതിനെ തുടര്‍ന്ന് കോര്‍പറേറ്റ് മേഖലയില്‍ നിരാശ. ഇതിന്റെ പ്രതികരണം സെന്‍സെക്‌സില്‍ പ്രതിഫലിച്ചു.


മുംബൈ ഓഹരി വിപണിയില്‍ വിരസമായ ട്രേഡിംഗാണ് നടക്കുന്നത്. സെന്‍സെക്‌സ് 80 പോയിന്റോളം താഴ്ന്നു. ഒരു ഘട്ടത്തില്‍ 36,046 ലാണ് വ്യാപാരം നടന്നത്. എന്നാല്‍, ക്രമേണ ഇത് മാറി 65 പോയിന്റ് ഉയര്‍ന്നു. ദേശീയ ഓഹരി വിപണി സൂചികയായ നിഫ്റ്റി 19 പോയിന്റുയര്‍ന്ന് 11047 ല്‍ എത്തി.


കാര്‍ഷിക, ഗ്രാമീണ മേഖലയെ പരിപോഷിക്കുന്നതില്‍ ഊന്നിയ ബഡ്ജറ്റ് കോര്‍പറേറ്റ് ലോകത്ത് നിരാശയാണ് നല്‍കിയത്. എന്നാല്‍, പ്രതികൂലമായ ഘടകങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ വിപണി ക്രമേണ തിരിച്ചു കയറുമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ