General News

രാജ്യത്തെ 50 കോടി ജനങ്ങള്‍ക്ക് അഞ്ചു ലക്ഷത്തിന്റെ ആരോഗ്യപരിരക്ഷ

Thu, Feb 01, 2018

Arabianewspaper 371
രാജ്യത്തെ 50 കോടി ജനങ്ങള്‍ക്ക് അഞ്ചു ലക്ഷത്തിന്റെ ആരോഗ്യപരിരക്ഷ

രാജ്യത്തെ 50 കോടി ജനങ്ങള്‍ക്ക് ഗുണകരമാകുന്ന ആരോഗ്യ പരിരക്ഷ പദ്ധതി ധന മന്ത്രി അരുണ്‍ ജെയ്റ്റിലി ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു,. ദേശീയ ആരോഗ്യ സുരക്ഷ പദ്ധതി എന്ന പേരിലുള്ള ഈ പദ്ധതി വഴി ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ചു ലക്ഷം വരെ ആരോഗ്യ. ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. പത്തു കോടി കുടുംബങ്ങള്‍ ഈ പദ്ധതിയുടെ പരിധിയില്‍ വരും.


ലോകത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ പദ്ധതിയാണ് ഇതെന്ന് അരുണ്‍ ജെയ്റ്റിലി പറഞ്ഞു. ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഒരോ കുടുംബത്തിനും ആശുപത്രി ചെലവുകള്‍ മരുന്ന് എന്നിവയ്ക്ക് അഞ്ചു ലക്ഷം വരെ പ്രതിവര്‍ഷം റീഇംബേഴ്‌സ്‌മെന്റ് ലഭിക്കും, രാജ്യത്തെ ജനസംഖ്യയുടെ നാല്‍പതു ശതമാനത്തോളം പേര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും, നേരത്തെ, 30,000 രൂപവരെയുള്ള പരിരക്ഷയാണ് നല്‍കിയിരുന്നത്.


പാവപ്പെട്ടവര്‍ക്ക് അത്യാധുനിക ചികിത്സ ലഭിക്കാനും ആശുപത്രി വാസം കൊണ്ട് പാവപ്പെട്ടവര്‍ വീണ്ടും ദരിദ്രരാകാതിരിക്കാനുമാണ് ഈ പദ്ധതി. പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ഗുണകരമാണ് ബഡ്ജറ്റെന്ന് അരുണ്‍ജെയ്റ്റിലി പറഞ്ഞു.


നേരത്തെ,. ക്യാബിനറ്റ് യോഗത്തില്‍ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ ശേഷമാണ് ജെയ്റ്റിലി പാര്‍ലമെന്റില്‍ എത്തിയത്.

Tags : Budget 2018 

Timeline

 

 •  01-02-2018 11:26:55

  ചെറുകിട സംരംഭകര്‍ക്ക് കോര്‍പറേറ്റ് ടാക്‌സ് ഒഴിവാക്കി. ഇറക്കുമതി ചെയ്യുന്ന ടിവിയുടെ കസ്റ്റംസ് തീരുവയും കൂട്ടി,.


 •  01-02-2018 11:24:22

  മൊബൈല്‍ ഫോണുകളുടെ വില വര്‍ദ്ധിക്കും,. കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിച്ചതിനാലാണിത്. മൊബൈല്‍ ഫോണ്‍ അക്‌സസറീസിനും വില വര്‍ദ്ധിക്കും.


 •  01-02-2018 11:19:41

  വ്യക്തിഗത ആദായ നികുതി ഘടനയില്‍ മാറ്റമില്ല. നാല്‍പതിനായിരും രൂപ വരെ ഡിഡക്ക്ഷന്‍ അനുവദിച്ചിട്ടുണ്ട്. 250 കോടിയിലധികം വരുമാനമുള്ള കമ്പനികള്‍ക്ക് കോര്‍പറേറ്റ് ടാക്‌സ് 25 ശതമാനമാക്കും.


 •  01-02-2018 11:17:04

  സ്വര്‍ണം നിക്ഷേപിക്കാവുന്ന രീതിയില്‍ അക്കൗണ്ട് സംവിധാനങ്ങള്‍ മാറ്റും. നികുതി അടയ്ക്കുന്നവരുടെ എണ്ണം 6.47 കോടിയില്‍ നിന്ന് 8.27 കോടിയായി ഉയര്‍ന്നു. നോട്ടു നിരോധനം ടാക്‌സ് അടയ്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.

  കാര്‍ഷിക മേഖലയിലുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് 100 ശതമാനം നികുതി കിഴിവ്. ഇവരുടെ വാര്‍ഷിക വരുമാനം 100 കോടിയില്‍ അധികമാകാന്‍ പാടില്ലെന്ന നിബന്ധനയുമുണ്ട്.


 •  01-02-2018 11:12:36

  പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുന്നിന് നിയമം കൊണ്ടുവരും, എല്ലാ അഞ്ചു വര്‍ഷം കൂടുന്തോറും പണപ്പെരുപ്പം അടിസ്ഥാനമാക്കി ഓട്ടോ മാറ്റിക് വ്യതിയാനം ഉണ്ടാകുന്ന സംവിധാനം നടപ്പിലാക്കും.


 •  01-02-2018 11:10:44

  രാഷ്ട്രപതിയുടെ ശമ്പളം അഞ്ചു ലക്ഷമായും ഉപരാഷ്ട്രപതിയുടെ ശമ്പളം നാലു ലക്ഷവും ഗവര്‍ണര്‍മാരുടെ ശമ്പളം മൂന്നു ലക്ഷമായും ഉയര്‍ത്തി.


 •  01-02-2018 11:04:03

  ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള എല്ലാ ക്രിപ്‌റ്റോ കറന്‍സി ഉപയോഗങ്ങളും നിരുത്സാഹപ്പെടുത്തും. എന്നാല്‍, ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗം പെയ്‌മെന്റ് മേഖലയില്‍ വര്‍ദ്ധിപ്പിക്കും.


 •  01-02-2018 11:00:43

  ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ ഒപ്ടിക്കല്‍ പൈബര്‍ കേബിളിംഗ് പൂര്‍ത്തിയായി. അഞ്ചു ലക്ഷം വൈ ഫൈ സ്‌പോട്ടുകള്‍ ഗ്രാമീണ മേഖലകളില്‍ സജ്ജികരിക്കും.


 •  01-02-2018 10:58:52

  പ്രവര്‍ത്തന രഹിതമായ 56 വിമാനത്താവളങ്ങളെ ബന്ധപ്പെടുത്തി ഉഡാന്‍ പദ്ധതി രാജ്യത്ത് 124 വിമാനത്താവളങ്ങള്‍ ഉണ്ട്. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ക്ക് നല്‍കിയ അനുമതിയോടെ ഇത് 500 ആയി ഉയരും.


 •  01-02-2018 10:56:17

  600 റെയില്‍ വേസ്റ്റേഷനുകളില്‍ ആധുനികവത്കരണം നടപ്പിലാക്കുന്നു. സുരക്ഷിതമായ റെയില്‍ യാത്രയ്ക്ക് ലക്ഷ്യം,. സാങ്കേതിക വിദ്യയിലൂടെ ട്രാക്ക് പരിശോധന സംവിധാനം മെച്ചപ്പെടുത്തും.


 •  01-02-2018 10:54:32

  ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് കുടുതല്‍ തുക,. വഡോദരയില്‍ റെയില്‍ ഇന്‍സ്റ്റിറ്റിയുട്ട്. ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും,


 •  01-02-2018 10:53:04

  എല്ലാ റെയില്‍ വേസ്റ്റേഷനുകലിലും ട്രെയിനുകളിലും വൈ ഫൈയും സിസിടിവി നിരീക്ഷണവും


 •  01-02-2018 10:51:58

  റെയില്‍ വേ വികസനത്തിന് ബൃഹത് പദ്ധതി. 12,00 വാഗണുകളും, 51,60 കോച്ചുകലും 700 എഞ്ചിനുകളും ഈ വര്‍ഷം നിര്‍മിക്കും, 25000 യാത്രക്കാര്‍ വന്നു പോകുന്ന എല്ലാ റെയില്‍ വേ സ്റ്റേഷനുകളിലും എസ്‌കലേറ്ററുകള്‍ സ്ഥാപിക്കും.


 •  01-02-2018 10:47:17

  അരുണാചല്‍ പ്രദേശിലെ സെ ല പാസില്‍ തുരങ്കം നിര്‍മിക്കും. രാജ്യത്തെ പത്ത് പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് പദ്ധതി. 500 നഗരങ്ങളില്‍ കുടിവെള്ള വിതരണത്തിനുള്ള അമൃത് പദ്ധതി 19,428 കോടി രൂപയുടെ പദ്ധതി.


 •  01-02-2018 10:44:49

  പുതിയ ജോലിക്കാരുടെ എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് മൂന്നു വര്‍ഷം സര്‍ക്കാര്‍ 8.33 ശതമാനം വിഹിതം നല്‍കും, കൂടുതല്‍ ജീവനക്കാരുള്ള കമ്പനികളില്‍ ഇത് 12.33 ശതമാനമാകും,


 •  01-02-2018 10:42:32

  2022 ഓടെ വിദ്യാഭ്യാസ മേഖലയില്‍ അടിമുടി പരഷ്‌കാരം. .പ്ലാനിംഗ്, ആര്‍കിടെക്ചര്‍ സ്‌കൂളുകള്‍ തുടങ്ങും,.


 •  01-02-2018 10:39:24

  വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റല്‍ വിപ്ലവം, ബ്ലാക് ബോര്‍ഡുകള്‍ക്ക് പകരം സ്മാര്‍ട് ബോര്‍ഡുകള്‍


 •  01-02-2018 10:24:14

  ഒരു ലക്ഷം കോടി രൂപ എസ് സി -എസ് ടി വികസനത്തിന്,. മുദ്ര ഫണ്ട് മൂന്നു ലക്ഷം കോടി രൂപ. നമാനി ഗംഗയ്ക്കായി 127 പദ്ധതികള്‍.


 •  01-02-2018 10:13:24

  അഞ്ചു ലക്ഷം രൂപ വരെ ഹെല്‍ത്ത് കെയര്‍ ബെനിഫിറ്റ് പദ്ധതി, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷ പദ്ധതിയെന്ന് ധനമന്ത്രി.


 •  01-02-2018 10:11:01

  പതിമൂന്ന് ലക്ഷം അദ്ധ്യാപകര്‍ക്ക് പരിശീലനം, ആരോഗ്യ മേഖലയില്‍ 1200 കോടി രൂപ.യുടെ പദ്ധതികള്‍.


 •  01-02-2018 10:07:05

  പട്ടിക വര്‍ഗ മേഖലയില്‍ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏകലവ്യ എന്ന പേരില്‍ തുടങ്ങും


 •  01-02-2018 10:05:05

  ഫിഷറീസ് മേഖലയ്ക്ക് 10,000 കോടി രൂപയുടെ അധിക നീക്കിയിരുപ്പ്, 1.75 കോടി വീടുകള്‍ക്ക് ഉടന്‍ വൈദ്യുതി. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 14 ലക്ഷം കോടി രൂപ അനുവദിച്ചു,


 •  01-02-2018 10:03:08

  51 ലക്ഷം പുതിയ വീടുകള്‍ നിര്‍മിക്കും. വതിതാ സ്വയം സഹായ സംഘങ്ങള്‍ക്കുള്ള ഫണ്ടില്‍ 38 ശതമാനത്തിന്റെ വര്‍ദ്ധന. കാര്‍ഷിക മേഖലയ്ക്ക് 11 ലക്ഷം കോടി രൂപയുടെ വായ്പാ സൗകര്യം.


 •  01-02-2018 10:00:13

  ഭക്ഷ്യ സംസ്‌കരണത്തിനുള്ള നീക്കിയിരിപ്പ് ഇരട്ടിയാക്കി. എട്ടു കോടി വനിതകള്‍ക്ക് സൗജന്യ എല്‍പിജി സിലിണ്ടര്‍, രണ്ടു കോടി ശൗചാലയങ്ങള്‍ ഇനിയും നിര്‍മിക്കും.


 •  01-02-2018 09:56:30

  ബാംബു കൃഷിക്കും വ്യവസയാത്തിനും വന്‍ പ്രാധാന്യം 1290 കോടി ഇതിനായി നീക്കിയിരിപ്പ്.


 •  01-02-2018 09:55:28

  കാര്‍ഷിക മേഖയുടെ വളര്‍ച്ചയ്ക്ക് ഓപറേഷന്‍ ഗ്രീന്‍ പദ്ധതി. 5000 കോടി രൂപ ഇതിനായി നീക്കിയിരിപ്പ്. കാര്‍ഷിക വിളകള്‍ക്ക് താങ്ങു വില കാര്‍ഷിക മേഖലയുടെ അടിസ്ഥാന വികസനത്തിന് പ്രത്യേക ഫണ്ട്


 •  01-02-2018 09:53:23

  രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.2 മുതല്‍ 7.5 ശതമാനം വരെയാകുമെന്നും താമസിയാതെ എട്ടു ശതമാനമാകുമെന്നാണ് പ്രതീക്ഷയെന്നും ജെയ്റ്റിലി പറഞ്ഞു.


 •  01-02-2018 09:51:36
 •  01-02-2018 09:50:40

  രാജ്യം അഴിമതിയുടെ പിടിയിലായിരുന്നു, ഇതിന് മോഡി സര്‍ക്കാര്‍ മാറ്റം വരുത്തി, ഇംഗ്ലീഷില്‍ പ്രസംഗിച്ചു തുടങ്ങിയ ധനമന്ത്രി ഇടയ്ക്ക് ഹിന്ദിയിലാക്കി പ്രംസഗം, കാര്‍ഷിക മേഖല പോലുള്ള വിഷയങ്ങളെ കുറിച്ച് പറഞ്ഞപ്പോഴും മറ്റും ഹിന്ദിയിലാണ് ധനമന്ത്രി സംസാരിച്ചത്.

  ഇടയ്ക്ക് ഇംഗ്ലീഷും ഹിന്ദിയും മാറി മാറി ഉപയോഗിച്ചു. സാധാരണ ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ഇംഗ്ലീഷിലാണ് ബഡ്ജറ്റ് പ്രസംഗം നടത്താറ്.


 •  01-02-2018 09:48:22

  മോഡിസര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വിജയകരമായി നടപ്പിലാക്കിയതായി ധനമന്ത്രി ., അഴിമതി രഹിതമായ ഭരണ സംവിധാനം തുടരുന്നു.


Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ