General News

രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം ബംഗാളില്‍ തൃണമൂല്‍

Thu, Feb 01, 2018

Arabianewspaper 281
രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം ബംഗാളില്‍ തൃണമൂല്‍

രാജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയത്തിലേക്ക് .  മണ്ഡലഗഡ് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പതിനായിരത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തുടക്കത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുന്നേറിയിരുന്നുവെങ്കിലും പിന്നീട് പിന്നാക്കം പോയി. . ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ ബിജെപിക്ക് ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. 


ഏഴു മാസത്തിനുള്ളില്‍ സംസ്ഥാനം തിരഞ്ഞെടുപ്പിനെ അഭിമുഖികരിക്കുന്നതിനിടെയാണ് വസുന്ധര രാജ്യെക്ക് തിരിച്ചടിയേകി ഈ ഫലം വന്നത്. എന്നാല്‍, പത്മവത് സിനിമയുമായി ബന്ധപ്പെട്ട് കര്‍ണി സേനയും രാജ്പുത്തുകളും ബിജെപിക്ക് എതിരായി വോട്ടു ചെയ്തതാണ് തിരിച്ചടിയായതെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.


ബംഗാളില്‍ നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ വിജയിച്ചു, നവോപര മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി സുനില്‍ സിംഗാണ് വിജയിച്ചത്. ഇവിടെ ബിജെപി രണ്ടാം സ്ഥാനാത്താണ് സിപിഎം മൂന്നാം സ്ഥാനത്തും. കോണ്‍ഗ്രസിന് കെട്ടിവെച്ച പണം നഷ്ടപ്പെട്ടു. ഉലൂബൈറിയ ലോക്‌സഭാ സീറ്റിലും തൃണമൂലാണ് മുന്നില്‍.


ബിജെപിയുടെ സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസ് നടത്തുന്ന മുന്നേറ്റം പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ആള്‍വാര്‍ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കരണ്‍ സിംഗ് യാദവ് ബിജെപി സ്ഥാനാര്‍ത്ഥിയേക്കാള്‍ മുപ്പതിനായിരം വോട്ടുകള്‍ക്ക് മുന്നിലാണ്. അജ്മീറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 7500 വോട്ടുകള്‍ക്കും മുന്നിലാണ്.


അതേസമയം, മണ്ഡല്‍ ഗഡ് നിയമസഭാ സീറ്റില്‍ ആദ്യ സൂചനകള്‍ ലഭിക്കുമ്പോള്‍ ബിജെപിയുടെ ശക്തി സിംഗ് ആയിരത്തോളം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നുണ്ട്

Tags : by poll 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ