General News

ആര്‍എസ്എസ് സ്ത്രീകളെ അംഗീകരിക്കുന്നില്ല- രാഹുല്‍

Wed, Jan 31, 2018

Arabianewspaper 215
ആര്‍എസ്എസ് സ്ത്രീകളെ അംഗീകരിക്കുന്നില്ല- രാഹുല്‍

പുരുഷ കേന്ദ്രീകൃതമായ അധികാരവും ഭാരവാഹികളും ഉള്ള സംഘടനയാണ് ആര്‍എസ്എസ് എന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മേഘാലയയില്‍ നടന്ന തിരഞ്ഞെടുപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.


സമൂഹത്തെ ഭയപ്പെടുത്തിയും ഭിന്നിപ്പിച്ചും മാത്രമെ ബിജെപിക്ക് ഭരിക്കാന്‍ കഴിയുവെന്നും രാഹുല്‍ പറഞ്ഞു. ആര്‍എസ്എസ് നേതൃനിരയില്‍ സ്ത്രീകളെ കാണാനാവില്ലെന്നും രാഹുല്‍ പറഞ്ഞു.


മഹാത്മാഗാന്ധിയുടെ കുടെ സദാസമയവും രണ്ട് വനിതകള്‍ ഉണ്ടാകുമായിരുന്നു. പക്ഷേ ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിന്റെ ചിത്രങ്ങളില്‍ എപ്പൊഴെങ്കിലും സ്ത്രീകളെ കാണാറുണ്ടോ എന്നും എപ്പോഴും പുരുഷന്‍മാര്‍ മാത്രമാണ് അദ്ദേഹത്തിനൊപ്പം കാണാന്‍ സാധിക്കുക. സ്ത്രീകള്‍ക്ക് സംരക്ഷണവും വളര്‍ച്ചയും കോണ്‍ഗ്രസില്‍ മാത്രമെ ലഭിക്കുകയുള്ളുവെന്ന് രാഹുല്‍ പറഞ്ഞു.


രാജ്യത്ത് എല്ലാ വിഭാഗങ്ങളിലും സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങല്‍ ലഭിക്കുമ്പോള്‍ ആര്‍എസ്എസ് സ്ത്രീ വിരുദ്ധതയാണ് പ്രകടിപ്പിക്കുന്നത് രാഹുല്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ