Local News

കൊല്ലത്തും വീടുകളില്‍ കറുത്ത സ്റ്റിക്കര്‍

Wed, Jan 31, 2018

Arabianewspaper 776
കൊല്ലത്തും വീടുകളില്‍ കറുത്ത സ്റ്റിക്കര്‍

കാസര്‍ഗോഡിന് പിന്നാലെ കൊല്ലത്തും ചില വീടകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഭയചകിതരാക്കുന്ന പോസ്റ്റുകളാണ് പ്രചരിക്കുന്നത്. 


വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ ഭീതിയിലാണ്. ഇത്തരം സ്റ്റിക്കറുകള്‍ വലിയ തോതില്‍ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. കരുനാഗപ്പള്ളി ഓച്ചിറ എന്നിവടങ്ങളിലാണ് കറുത്ത സ്റ്റിക്കര്‍ പതിച്ചതായി കണ്ടെത്തിയത്. അതേസമയം, സ്റ്റിക്കര്‍ പതിച്ചതിനു പിന്നില്‍ സിസിടിവ വിതരണക്കാരാണെന്നും വേറി്ട്ട് പരസ്യ രീതി അവലംബിച്ചതാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു 


പോലീസെത്തി വിവരങ്ങള്‍ തേടി. അന്യസംസ്ഥാന കൊള്ള സംഘം സംസ്ഥാനത്ത് പലയിടങ്ങളിലും മോഷണം നടത്തിയ പശ്ചാത്തലത്തിലാണ് പോലീസ് ഇത് ഗൗരവമായി കാണുന്നത്.


വീടുകളുടെ ജനലുകളിലാണ് ഇത്തരം സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്. ഇത് വല്ല കോഡ് ചിഹ്നമാണോ എന്നാണ് സംശയം. കൊല്ലം ജില്ലയില്‍ ഓച്ചിറ, അഞ്ചാലും മൂട്, ആലപ്പാട് എന്നിവടങ്ങളിലും സ്റ്റിക്കര്‍ കണ്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ