General News

ബഡ്ജറ്റ് 2018 ; നിക്ഷേപ വിശ്വാസം തിരിച്ചു പിടിക്കാനുള്ള നീക്കമുണ്ടാകും

Wed, Jan 31, 2018

Arabianewspaper 160
ബഡ്ജറ്റ് 2018 ;   നിക്ഷേപ വിശ്വാസം തിരിച്ചു പിടിക്കാനുള്ള നീക്കമുണ്ടാകും

മോഡി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകും മുമ്പുള്ള അവസാനത്തെ പൊതു ബഡ്ജറ്റിന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ഒരുങ്ങി. ലോക് സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള ബഡ്ജറ്റാണ് അവതരിപ്പിക്കുക എന്ന് പൊതുവെ കരുതുന്നു.


അടുത്ത തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനാകും പാര്‍ലമെന്റ് വ്യാഴാഴ്ച സാക്ഷ്യം വഹിക്കുക എന്നും വിലിയിരുത്തപ്പെടുന്നു. ജനപ്രിയമായ പല പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നും ആദായ നികുതി ഇളവും മറ്റും ബഡ്ജറ്റില്‍ പ്രഖ്യാപിക്കുമെന്നും കരുതുന്നവരുണ്ട്.


നിക്ഷേപകരുടെ വിശ്വാസം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങളും ബഡ്ജറ്റില്‍ ഉണ്ടാകം. പൊതു ചെലവ് വര്‍ദ്ധിപ്പിച്ച് സാമ്പത്തിക മേഖലയെ ത്വരിതപ്പെടുത്തുന്ന പ്രക്രിയയ്ക്കും തുടക്കമിട്ടേക്കും.


ധനക്കമ്മി മൂന്നു ശതമാനത്തിനപ്പുറം എത്ര എത്തിയെന്നതിനെ അനുസരിച്ചിരിക്കും രാജ്യത്തിന്റെ ധനകാര്യ ആരോഗ്യമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.


സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനത്തിന് മേല്‍ എത്തുമെന്ന സര്‍വ്വെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ആത്മവിശ്വാസം പകരുന്നതാണ്. ജിഎസ്ടി വന്നതിനെ തുടര്‍ന്ന് പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പണപ്പെരുപ്പമോ ധനക്കമ്മിയോ പ്രശ്‌നമാകാത്ത ബഡ്ജറ്റായിരിക്കും ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അവതരിപ്പിക്കുന്നത്.

Tags : Budget 2018 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ