General News

കസ്ഗഞ്ച് കലാപം; വെടിയേറ്റു മരിച്ച സംഭവത്തില്‍ അറസ്റ്റ്

Wed, Jan 31, 2018

Arabianewspaper 129
കസ്ഗഞ്ച് കലാപം;  വെടിയേറ്റു മരിച്ച സംഭവത്തില്‍ അറസ്റ്റ്
യുപിയിലെ കസ്ഗഞ്ചില്‍ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ സംഘടിപ്പിച്ച ബൈക്ക് റാലിക്കു നേരെ വെടിവെപ്പ് നടത്തിയയാളെ പോലീസ് അറസ്റ്റു ചെയ്തു. 22 കാരനായ ചന്ദന്‍ ഗുപ്തയാണ് വെടിയേറ്റു മരിച്ചത്.

പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ വെടിയുണ്ട പതിച്ചത് ഉയരത്തില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വെടി ഉതിര്‍ത്തയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സമീപവാസികളായ ചിലരാണ് ബാല്‍ക്കണിയില്‍ തോക്കുമായി ഇയാളെ കണ്ടതായി മൊഴി നല്‍കിയത്.

കസന്‍ഗഞ്ചില്‍ തുണിക്കച്ചവടം നടത്തുന്ന സലിം എന്നയാളാണ് പിടിയിലായത്. ഇയാളുടെ വീട് പരിശോധിച്ച പോലീസ് ആയുധങ്ങളും മറ്റും കണ്ടെടുത്തു.

ചന്ദന്‍ ഗുപ്തയുടെ ശരീരത്തില്‍ നിന്നും ലഭിച്ച വെടിയുണ്ടയും ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്കും ബലിസ്റ്റിക് പര്ിശോധനവഴി മാച്ച് ചെയ്യുമോ എന്ന് പോലീസ് പരിശോധിക്കും.

സലീമിന്റെ പേരില്‍ മുമ്പ് കേസ് എടുത്തിട്ടുണ്ടോ എന്നും മറ്റും പരിശോധിച്ച് വരികയാണ്. ഇയാളുടെ രണ്ട് സഹോദരന്‍മാരുടെ പേരിലും കേസ് രജിസ്റ്റര്‍ ചെ്തിട്ടുണ്ട്യ

അനുമതിയില്ലാതെ സംഘപരിവാര്‍ അനുകൂല സംഘടകള്‍ നടത്തിയ തിരംഗയാത്രയ്ക്കിടെയാണ് സംഘര്‍ഷം ഉണ്ടായത്. വെടിവെപ്പില്‍ മരിച്ച ചന്ദന്‍ ഗുപ്തയുടെ പിതാവിന്റെ പരാതിയില്‍ തന്റെ മകന്റെ ബൈക്ക് ചിലര്‍ തടഞ്ഞു നിര്‍ത്തിയതായും ദേശീയ പതാക വലിച്ചെറിഞ്ഞതായും ആരോപിക്കുന്നുണ്ട്. വന്ദേമാതരം വിളിച്ച ചന്ദനെ കൊണ്ട് പാക് അനൂകൂല മുദ്രാവാക്യം വിളിക്കാന്‍ ഇവര്‍ നിര്‍ബന്ധിച്ചെന്നും ഇതിന് വഴങ്ങാതിരുന്ന ചന്ദന്‍ മുന്നോട്ട് പോയപ്പോള്‍ ് തലയ്ക്ക് വെടിവെയ്ക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെയാണ് കേസ്. ബൈക്ക് യാത്ര വരുന്നത് തടയാനായി റോഡില്‍ വടിയും മറ്റു ആയുധങ്ങളുമായി ഒരു സംഘമാളുകള്‍ നില്‍ക്കുന്നതായി വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, അനുമതി ഇല്ലാതെ തിരംഗ യാത്ര നടത്തിയെന്ന ആരോപണവും പോലീസ് നിഷേധിച്ചു,. ദേശീയ ദിനങ്ങളുടെ അന്ന് ദേശീയ പതാകയുമായി റാലി നടത്താന്‍ അനുമതി ആവശ്യമില്ലെന്ന് പോലീസ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ റാലിക്ക് അനുമതി വേണമെന്നും എന്നാല്‍, ദേശീയ പതാകയുമേന്തിയുള്ള .യാത്രകള്‍ തടയാന്‍ നിയമമില്ലെന്നും .യുപി പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആനന്ദ് കുമാര്‍ പറഞ്ഞു.
Tags : Kasganj 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ