General News

സൂപ്പര്‍ മൂണ്‍, ബ്ലൂ മൂണ്‍, റെഡ് മൂണ്‍ ആകാശത്ത് വി്‌സ്മയ കാഴ്ച

Wed, Jan 31, 2018

Arabianewspaper 679
സൂപ്പര്‍ മൂണ്‍, ബ്ലൂ മൂണ്‍, റെഡ് മൂണ്‍ ആകാശത്ത് വി്‌സ്മയ കാഴ്ച

ചന്ദ്രഗ്രഹണ ദിനമായ ബുധനാഴ്ച വൈകീട്ട് പ്രത്യക്ഷപ്പെട്ട പൂര്‍ണചന്ദ്രന് രക്ത വര്‍ണം. മാസത്തില്‍ രണ്ടു വട്ടം പൂര്‍ണ ചന്ദ്രന്‍ വരുന്നതിനാല്‍ വിളിക്കുന്ന ബ്ലൂമൂണ്‍ പ്രതിഭാസവും, ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നതിനാലുള്ള സൂപ്പര്‍ മൂണ്‍ പ്രതിഭാസവും ഇതോടൊപ്പം അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ മൂലം ഉണ്ടാകുന്ന രക്തചന്ദ്രന്‍ എന്ന പ്രതിഭാസവും ഒരു മിച്ച് വരുന്നതിനാലാണ് ആകാശത്ത് ചന്ദ്രനുമായി ബന്ധപ്പെട്ട് വി്‌സമയ കാഴ്ച ആരങ്ങേറുന്നത്.


ഇന്ത്യയില്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ആദ്യമായി ഇത് അനുഭവപ്പെട്ടത്,. കൊല്‍ക്കൊത്തയില്‍ രക്തചന്ദ്രനാണ് ഉദിച്ചത്. സമ്പൂര്‍ണ ചന്ദ്രഗ്രഹണവും ഒത്തുവന്നതോടെ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് വളരെ കൗതുകമുണര്‍ത്തുന്ന അവസരമായി ഇത് മാറി.


ചന്ദ്രഗ്രഹണവും പൗര്‍ണമിയും ഒരുമിച്ച് വരുന്നത് ഭൂമിയില്‍ ചില പ്രതിഭാസങ്ങള്‍ക്കും അവസരമൊരുക്കുമെന്ന് മുന്‍കൂര്‍ അറിയിപ്പ് ഉണ്ടായിരുന്നു. ഉയര്‍ന്ന വേലിയേറ്റവും ഭൂചലനവുമാണ് പ്രവചിച്ചിരുന്നത്.


ഇതു രണ്ടും ഇന്ത്യയില്‍ അനുഭവപ്പെട്ടു. ഡെല്‍ഹി ഉള്‍പ്പടെ പലഭാഗങ്ങളിലും ഭൂചലനം ഉണ്ടായി. അഫ്ഗാനിസ്ഥാന്‍ -കസാഖിസ്ഥാന്‍ അതിര്‍ത്തിയില്‍ റിക്ടര്‍ സ്‌കെയിലില്‍ ആറു രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതിന്റെ അനുരണനങ്ങള്‍ ഡെല്‍ഹിയിലും മറ്റും അനുഭവപ്പെട്ടു. ജമ്മു കാശ്മീരിലെ ശ്രീനഗറിലും ഭൂചലനം അനുഭവപ്പെട്ടു.


ഭൂചലനത്തെ തുടര്‍ന്ന് കുറച്ചു നേരം മെട്രോ സര്‍വ്വീസുകള്‍ ഡെല്‍ഹിയില്‍ നിര്‍ത്തിവെച്ചു.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ