General News

മക്കളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍

Wed, Jan 31, 2018

Arabianewspaper 167
മക്കളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍

കുട്ടികളോടുള്ള മാതാപിതാക്കളുടെ ക്രൂരത വര്‍ദ്ധിച്ചുവരുന്നതിനിടയില്‍ പ്രചരിച്ച ഒരു വീഡിയോയ്ക്ക് ശുഭകരമായ പര്യവസാനം. സ്വന്തം മക്കളെ അതിക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തു.


33 കാരനായ പിതാവ് മക്കളെ കയറില്‍ കെട്ടിത്തൂക്കി മര്‍ദ്ദിക്കുകയും മറ്റും ചെയ്യുന്നത് വീഡിയോയില്‍ ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഷെയിന്‍ സിംഗ് എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.


ഇയാള്‍ കുട്ടികളെ പതിവായി മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍ വാസികള്‍ പോലീസിന് മൊഴി നല്‍കി. അഞ്ചു വയസുള്ള മകനെ ശരീരത്ത് കയറിട്ട് വരിഞ്ഞ ശേഷം കെട്ടിത്തൂക്കി ഇട്ടാണ് പീഡിപ്പിച്ചത്. കുട്ടിയുടെ അടിവസ്ത്രം അഴിഞ്ഞ നിലയിലായിരുന്നു. വടി കൊണ്ടാണ് അടിച്ചത്. ഇതിനിടയില്‍ നാലു വയസുകാരിയായ മകളെയും പിതാവ് അടിക്കുന്നതായാണ് ദൃശ്യങ്ങളില്‍.


കുട്ടികള്‍ വാവിട്ടു നിലവിളിക്കുന്ന ശബ്ദവും വീഡിയോയില്‍ ഉണ്ടായിരുന്നു. കുട്ടികള്‍ മണ്ണ് തിന്നുകയും വസ്ത്രത്തില്‍ മലവിസര്‍ജ്ജനം ചെയ്യുകയും പതിവായതിനാലാണ് ഇത്തരത്തില്‍ ശിക്ഷിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.


കുട്ടികളുടെ ശരീരത്തില്‍ മുഴുവന്‍ അടികൊണ്ട പാടുകളുണ്ടായിരുന്നു. കുട്ടികളെ പേടിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇയാള്‍ പ്രവര്‍ത്തിയെ ന്യായികരിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അംഗങ്ങള്‍ വീട്ടിലെത്തി കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലാക്കി. ഇയാള്‍ക്ക് നാല് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണ് ഉള്ളത്. കുട്ടികളുടെ മാതാവ് വീട്ടിലുള്ളപ്പോഴാണ് ഈ വിധ പീഡനം അരങ്ങേറിയത്. ഇയാളുടെ സഹോദരനാണ് വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍,. സുഹുത്തുക്കള്‍ക്ക് സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്തതോടെയാണ് ചിത്രം വൈറലായത്.


 

Tags : child abuse 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ