General News

ലോക സമ്പന്ന രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനത്ത്

Wed, Jan 31, 2018

Arabianewspaper 247
ലോക സമ്പന്ന രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനത്ത്

ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനത്ത് എന്ന് റിപ്പോര്‍ട്ട്. 8,230 ബില്യണ്‍ ഡോളറിന്റെ സമ്പത്താണ് ഇന്ത്യക്കുള്ളതെന്ന് ന്യു വേള്‍ഡ് വെല്‍ത്ത് എന്ന ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇന്ത്യക്ക് 8,230 ബില്യണ്‍ യുഎസ് ഡോളറിന്റെ സമ്പത്തുണ്ട്. ഒന്നാം സ്ഥാനത്തുള്ള യുഎസ് 64,584 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട് രണ്ടാം സ്ഥാനം ചൈനയ്ക്കാണ് 24,803 ബില്യണ്‍ ഡോളറിന്റെ ആസ്ത്ിയാണ് ചൈനയ്ക്കുള്ളത്.


19,522 ബില്യണ്‍ യുഎസ് ഡോളറുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്താണ്. യുകെ 9,919 ബില്യണ്‍ യുഎസ് ഡോളറുമായി നാലാം സ്ഥാനത്തും, 9,660 ബില്യണ്‍ യുഎസ് ഡോളറുമായി ഫ്രാന്‍സ് അഞ്ചാം സ്ഥാനത്തുമാണ്. കാനഡ. ഇറ്റലി എന്നീ രാജ്യങ്ങള്‍ ഇന്ത്യക്കു പിന്നിലാണ്.


സര്‍ക്കാരിന്റെ ഫണ്ടുകള്‍ ഒഴിവാക്കി ഒരോ രാജ്യത്തേയും വ്യക്തികളുടേയും കമ്പനികളുടേയും വരുമാനം അടിസ്ഥാനപ്പെടുത്തിയാണ് സമ്പത്ത് നിര്‍ണയിച്ചത്.


ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യയാണ് മുന്നില്‍. ഇന്ത്യന്‍ ഓഹരി വിപണിയുടെ കുതിച്ചു ചാട്ടവും വിദേശ നിക്ഷേപ വളര്‍ച്ചയും ഇതിനു പിന്നിലുണ്ട്. മുംബൈ ഓഹരി വിപണി സൂചിക വന്‍ തോതില്‍ ഉയര്‍ന്നത് ഇവര്‍ പഠന റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.


കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച അതിശക്തമായിരുന്നു. ഇക്കാലയളവില്‍ 25 ശതമാനം വളര്‍ച്ചായാണ് ഇന്ത്യ നേടിയത്. 6,584 ബില്യണില്‍ നിന്ന് 8,230 ബില്യണായി സമ്പത്ത് വളര്‍ന്നു, ഇതേ കാലയളവില്‍ ചൈന കൈവരിച്ചത് 22 ശതമാനമാണ്.


മില്യണ്‍ ഡോളര്‍ സമ്പത്തുള്ള 3,30,400 പേര്‍ ഇന്ത്യയിലുണ്ട്. കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്.


 

Tags : india 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ