Troll Today News

രാഹുലിന്റെ വിലകൂടിയ ജാക്കറ്റ് വിവാദമായി

Wed, Jan 31, 2018

Arabianewspaper 1839
രാഹുലിന്റെ വിലകൂടിയ ജാക്കറ്റ് വിവാദമായി

സ്യൂട്ട് ബുട്ട് കി സര്‍ക്കാര്‍ എന്ന് ബിജെപിയെ പരിഹസിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മേഘാലയയില്‍ എത്തിയപ്പോള്‍ ധരിച്ച ജാക്കറ്റിന് വില ആയിരം ഡോളറെന്ന് ബിജെപിയുടെ ആരോപണം.


തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മേഘായയില്‍ എത്തിയ രാഹുല്‍ തണുപ്പില്‍ നിന്ന് രക്ഷ നേടാനാണ് ജാക്കറ്റ് ധരിച്ചത്. എന്നാല്‍, ഈ പ്രത്യേക തരം ജാക്കറ്റുമായി രാഹുലിന്റെ ചിത്രം കണ്ട സോഷ്യല്‍ മീഡിയയാണ് ഇതിന്റെ വില കണ്ടുപടിച്ചത്. ബ്രിട്ടീഷ് ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡായ ബര്‍ബറിയുടെ ജാക്കറ്റാണ് രാഹുല്‍ ധരിച്ചിരുന്നത്.


സെലിബ്രേഷന്‍ ഓഫ് പീസ് എന്ന പേരില്‍ സംഘടിപ്പിച്ച സംഗീത പരിപാടിയുടെ വേദിയിലെത്തിയ രാഹുലിന്റെ ചിത്രമാണ് വൈറലായത്.


നേരത്തെ, നോട്ടു നിരോധന സമയത്ത് തന്റെ കൈയ്യില്‍ പണമില്ലെന്ന് കാണിച്ച് രാഹുല്‍ കീറിയ പോക്കറ്റുള്ള ജുബ്ബയിലൂടെ കൈ ഇട്ട് മാധ്യമ പ്രവര്‍ത്തകരെ കാണിച്ചിരുന്നു.


ഈ ചിത്രവും ഉപയോഗിച്ചാണ് ബിജെപി അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ രാഹുലിനെതിരെ ആക്രമണം നടത്തുന്നത്. ദാരിദ്ര്യം ഒരു മാനസികാവസ്ഥയാണെന്ന് മുമ്പ് രാഹുല്‍ പറഞ്ഞ ഉദ്ധരണിയും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.


മേഘാലയയില്‍ ഭരണത്തിലുള്ള കോണ്‍ഗ്രസിന് ശക്തമായ ഭീഷണി മുഴക്കി ബിജെപി രംഗത്തുണ്ട്. കോണ്‍ഗ്രസിനു മുമ്പേ ഇവിടെ പ്രചാരണം ആരംഭിച്ച ബിജെപിക്ക് അടിക്കാന്‍ അവസരം ഒരുക്കിയാണ് രാഹുലിന്റെ വിലകൂടിയ ജാക്കറ്റ് വീണു കിട്ടിയിരിക്കുന്നത്.


2015 ല്‍ യുഎസ് പ്രസിഡന്റായിരുന്ന ബാരാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പത്തു ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ചു എന്നത് വിവാദമായിരുന്നു. ഇതിനു ശേഷമാണ് രാഹുല്‍ ബിജെപിയെ സ്യുട്ട് ബുട്ട് കി സര്‍ക്കാര്‍ എന്ന് വിളിച്ച് വിമര്‍ശിച്ചിരുന്നത്.




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ