General News
ബിനോയ് കോടിയേരിക്ക് അന്ത്യശാസനം, തിങ്കളാഴ്ചക്കകം പണം നല്‍കണം
Wed, Jan 31, 2018


ദുബായ് ആസ്ഥാനമായുള്ള ജാസ് ടൂറിസം കമ്പ്രനി ബിനോയ് കോടിയേരിക്ക് അന്ത്യശാസനം നല്കി. തിങ്കളാഴ്ചയ്ക്കകം വായ്പ വാങ്ങിയ പണം തിരികെ നല്‍കണമെന്നാണ് ജാസ് ടൂറിസം കമ്പനി ഉടമ അല്‍ മസൂഖിയുടെ അന്ത്യശാസനം. തിങ്കളാഴ്ചക്കകം പണം നല്‍കിയില്ലെങ്കില്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തി ബിനോയ് കോടിയേരി പണം വാങ്ങിയതിന്റെ എല്ലാ രേഖകളും പുറത്തു വിടുമെന്നും മസൂഖി പറഞ്ഞു,
ബിനോയിയുടെ കേസിനൊപ്പം ചവറ എംഎല്‍എ വിജയന് പിള്ളയുടെ മകന് ശ്രീജിത്ത് നല്‍കാനുള്ള പണവും തിരികെ ചോദിച്ചാണ് മസൂഖി എത്തുന്നത്.
ഇരുവരും ചേര്‍ന്ന് 26 കോടി രൂപയോളമാണ് മസൂഖിക്ക് നല്‍കാനുള്ളത്. ബിനോയിയും ശ്രീജിത്തും ദുബായിയില്‍ നടത്തി വന്ന ഡാന്‍സ് ബാറിന്റെ വിവരങ്ങളും പുറത്തു വിടുമെന്നും മറ്റ് ചില രഹസ്യ കച്ചവടങ്ങളുടെ വിവരങ്ങളും വെളിപ്പെടുത്തുമെന്നും മസൂഖി ഭീഷണിപ്പെടുത്തുന്നുണ്ട്.
ബിനോയ് കോടിയേരിയുടേത് സാമ്പത്തിക കുറ്റകൃത്യമാണെന്നും ചെക്ക് മടങ്ങുന്നത് ഡിക്രിമിനലൈസ് ചെയ്തതിനാല്‍ സിവില്‍ സ്യൂട്ടായാണ് ദുബായ് കോടതിയില്‍ ഇത് പരിഗണിക്കുക.
ചെക്ക് മടങ്ങുന്ന കേസുകള്‍ ദുബായില്‍ ക്രിമിനല്‍ കുറ്റമല്ലെങ്കിലും സിവില്‍ കോടതി ഇത് സാമ്പത്തിക കുറ്റമായി പരിഗണിക്കുകയും പണം തിരിച്ചടയ്ക്കാതെ വന്നാല്‍ നാട്ടിലെ സ്വത്തു ഉള്‍പ്പടെ ജപ്തി ചെയ്യാനും മറ്റും കഴിയുമെന്നും ഇദ്ദേഹം പറഞ്ഞു. ഇതിനായി ഇന്ത്യയും യുഎഇയും കരാര്‍ ഒപ്പിട്ടുണ്ട്.
ബിനോട് പണം തന്നില്ലെങ്കില്‍ ഇന്ത്യന്‍ എംബസി വഴി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനും സാധ്യതയുണ്ട്. ഇതിനായി ചില ബിജെപി പ്രവാസി സെല്‍ ഭാരവാഹികളെ അല്‍ മസൂഖി കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യയില്‍ നിയമ നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി അഭിഭാഷകനായ രാം കിഷോര്‍ സിംഗ് യാദവിനെ അല്‍ മസൂഖി നിയോഗിച്ചിട്ടുണ്ട്. യുപി അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായ യാദവ് കേരളത്തിലെ ചില സിപിഎം അനുഭാവികളായ അഭിഭാഷകരുമായി ചര്‍ച്ച നടത്തി.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- കാട്ടാനയുടെ വായില്‍ നിന്ന് കട്ടപുക -വീഡിയോ വൈറല്‍
- ലംബോര്ഗനിയും പൃഥ്വിരാജും
- മണല്‍ മാഫിയയെ കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകനെ ട്രക്കിടിച്ച് കൊലപ്പെടുത്തി
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- കാലത്തിന്റെ ഹ്രസ്വ ചരിത്രമെഴുതി കാലാതിവര്‍ത്തിയായി മാറിയ വിസ്മയം
- ദിലീപിന്റെ കഥയോ ഇര ? ടീസറില്‍ ആ സംഭാഷണം
- ബിജെപിയില്സ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം - കെ സുധാകരന്
- ചാനല്‍ ചര്‍ച്ചയ്ക്കിടെ വാക്പോരുമായി സിപിഎം -കോണ്‍ഗ്രസ് നോതാക്കള്‍
- ദുബായ് ഇതുവരെ കാണാത്ത മലയാളിക്കും ദുബായ് ഡ്യുൂട്ടി ഫ്രീയുടെ പത്തു ലക്ഷം ഡോളര്‍ മ
- കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം

Latest News Tags
Advertisment