General News

സുഷമ ഇടപെട്ടു, അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകും,

Wed, Jan 31, 2018

Arabianewspaper 663
സുഷമ ഇടപെട്ടു, അറ്റ്‌ലസ്  രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകും,

കടബാധ്യതകളെ തുടര്‍ന്ന് ദുബായി ജയിലില്‍ കഴിയുന്ന മലയാളി ബിസിനസ്‌കാരന്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനം ഉടന്‍. 


കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലാണ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുക്കുന്നത്.  ബിജെപി എന്‍ആര്‍ഐ സെല്‍ ഭാരവാഹികളായ എന്‍ ഹരികുമാര്‍, ചന്ദ്രപകാശ് എന്നിവരാണ് വിഷയം സംസ്ഥാന നേതാക്കളായ കുമ്മനം രാജശേഖരനേയും എന്‍ആര്‍ഐ സെല്ലിന്റെ മേല്‍നോട്ട ചുമതലയുള്ള
ശോഭാ സുരേന്ദ്രനേയും അറിയിച്ചത്.  തുടര്‍ന്ന് ഇവരുടെ ഇടപെടല്‍ മൂലം ഡെല്‍ഹിയിലെ നേതാക്കളും ജനറല്‍ സെക്രട്ടറിമാരുമായ രാം മാധവ്, മുരളീധര റാവു എന്നിവര്‍ വിഷ.യം ഏറ്റെടുത്തു.


സുഷമ സ്വരാജിനു മുന്നില്‍ വിഷയം അവതരിപ്പിക്കാന്‍ എന്‍ആര്‍ഐ സെല്‍  ചുമതലയുള്ള ശോഭാ സുരേന്ദ്രന്‍ ഡെല്‍ഹിയിലെത്തി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.


അറ്റലസ് രാമചന്ദ്രന്റേത് തട്ടിപ്പു കേസായിരുന്നില്ലെന്നും അദ്ദേഹത്തെ ചിലര്‍ കബളിുപ്പിക്കുകയായിരുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ ഡെല്‍ഹിയിലെ നേതാക്കളെ ധരിപ്പിച്ചു, സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും രാമചന്ദ്രന്റെ മോചനത്തിനായി സമ്മര്‍ദ്ദം ചെലുത്തി.


വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രത്യക നിര്‍ദ്ദേശ പ്രകാം രാംമാധവ് ദുബായിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തി.


രാമചന്ദ്രനെതിരെ 12 ഓളം കേസുകളാണ് നിലവില്‍ ഉള്ളത്. 2015 മുതല്‍ ദുബായി അവീറിലെ ജയിലിലാണ് രാമചന്ദ്രന്‍ കഴിയുന്നത്. രാമചന്ദ്രന്‍ ജയിലിലായതോടെ അറ്റ്‌ലസ് ജ്വലറിയുടെ ശാഖകളെല്ലാം അടച്ചു പൂട്ടി.


കുവൈത്ത് ഉള്‍പ്പടെയുള്ള ഇടങ്ങളിലെ സ്വത്തു വിവരങ്ങളും നാട്ടിലെ നിക്ഷേപവും എതിര്‍ കക്ഷികളെ ധരിപ്പിച്ചിട്ടുണ്ട്. സാവകാശം നല്‍കിയാല്‍ കടം വീട്ടാമെന്നാണ് രാമചന്ദ്രനും അറിയിച്ചത്.  ബിജെപി കേന്ദ്ര നേതാക്കളും എന്‍ആര്‍ഐ സെല്‍ ഭാരവാഹികളും രാമചന്ദ്രന്‍ പണം നല്‍കാനുള്ള  വ്യവസായികളുമായി ചര്‍ച്ച നടത്തി.   ഇതിനെ തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ ഇവര്‍ തയ്യാറാകുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ