General News

പാസ്‌പോര്‍ട്ട് നിറം മാറില്ല, അവസാന പേജിലെ വിവരങ്ങളും അതേപടി - പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം മാറ്റി.

Tue, Jan 30, 2018

Arabianewspaper 228
പാസ്‌പോര്‍ട്ട് നിറം മാറില്ല, അവസാന പേജിലെ വിവരങ്ങളും അതേപടി

എമിഗ്രേഷന്‍ സ്റ്റാറ്റസ് രേഖപ്പെടുത്തേണ്ടവരുടെ പാസ്‌പോര്‍ട്ടിന്റെ നിറം ഓറഞ്ച് നിറമാക്കാനുള്ള നിര്‍ദ്ദേശം നടപ്പിലാക്കില്ലെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. പാസ്‌പോര്‍ട്ടിലെ അവസാന പേജില്‍ വിലാസവും മാതാപിതാക്കളുടേ പേരും ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു,. വിവിധ കോണുകളില്‍ നിന്നുയര്‍ന്ന പ്രതീഷേധത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു.


29 ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റിവ്യു കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്.


ഇത് സംബന്ധിച്ച നിരവധി പേര്‍ വിമര്‍ശനം ഉന്നയിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.


തൊഴില്‍ മന്ത്രാലയവും വനിതാ ശിശു ക്ഷേമ മന്ത്രാലയവുമാണ് ഈ രണ്ടു വ്യതിയാനങ്ങള്‍ പാസ് പോര്‍ട്ടില്‍ വരുത്തണമെന്ന കാണിച്ച് വിദേശ കാര്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്.


പത്താം ക്ലാസ് പാസാകാത്തവര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുമ്പോള്‍ ഇസിആര്‍ സ്റ്റാമ്പ് പതിക്കേണ്ടതുണ്ട്. ഇവര്‍ക്ക് എമിഗ്രേഷന്‍ പ്രെട്ടക്ഷന്‍ ഓഫീസില്‍ നിശ്ചിത തുക കെട്ടിവെയ്‌ക്കേണ്ടതായും ഉണ്ട്. ഇസിആര്‍ സ്റ്റാമ്പുള്ളവരെ വേഗം തിരിച്ചറിയാന്‍ അണ്‍സ്‌കില്‍ഡ് കാറ്റഗറിയിലുള്ളവര്‍ക്ക് ഓറഞ്ച് നിറമുള്ള പാസ്‌പോര്‍ട്ട് വേണമെന്ന് തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു.


എന്നാല്‍, ഇത് പൗരന്‍മാരെ രണ്ടാം തരക്കാരായി മാറ്റുന്നതാണെന്ന കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. ഇതു കൂടാതെ നിരവധി പ്രവാസി സംഘടകളും ഈ നീക്കത്തിനെതിരെ രംഗത്ത് വന്നിരുന്നു.


ഇതേ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനം വിദേശ കാര്യ മന്ത്രാലയം കൈക്കൊണ്ടത്. ഇതേ പോലെ, പാസ് പോര്‍ട്ടിന്റെ അവസാന പേജില്‍ മാതാപിതാക്കളുടേയും മറ്റും വിവരം നല്‍കുന്നത് ഒഴിവാക്കണമെന്ന് വനിത ശിശു ക്ഷേമ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.


വിവാഹ ബന്ധം വേര്‍പിരിഞ്ഞവരും വിവാഗം കഴിക്കാതെ കുട്ടിയെ ദത്ത് എടുത്ത് വളര്‍ത്തുന്നവര്‍ക്കും മാതാപിതാക്കളുടെ പേര്‍ നല്‍കുന്നതില്‍ ഉണ്ടാകുന്ന ബുദ്ധി മുട്ട് പരിഹരിക്കാന്‍ പാസ്‌പോര്‍ട്ടില്‍ അഴസാന പേജ് ബ്ലാങ്ക് ആക്കി ഇടണമെന്നായിരുന്നു നിര്‍ദ്ദേശം.


എന്നാല്‍, അവസാന പേജ് വിലാസമുള്‍പ്പെടയുള്ള സുപ്രധാന വിവരങ്ങള്‍ ഉള്ളതാണെന്നും ഇതിനാല്‍ ഈ പേജ് നിലനിര്‍ത്തണമെന്നും പൊതുവെ ആവശ്യം ഉയര്‍ന്നു. ഇതെല്ലാം പരിഗണിച്ചാണ് വിമര്‍ശനങ്ങള്‍ക്കു ശേഷം സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് വ്യതിചലിച്ച് മാറ്റങ്ങള്‍ ഒന്നും വരുത്തേണ്ടതില്ലെന്ന പുതിയ തീരുമാനം കൈകൊണ്ടത്.

Tags : Passport 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ