General News

വാടിക്കല്‍ രാമകൃഷ്ണനെ കൊന്നത് കോടിയേരിക്ക് വേണ്ടി- ഉത്കണ്ഠാജനകം- കുമ്മനം

Tue, Jan 30, 2018

Arabianewspaper 248
വാടിക്കല്‍ രാമകൃഷ്ണനെ കൊന്നത് കോടിയേരിക്ക് വേണ്ടി- ഉത്കണ്ഠാജനകം- കുമ്മനം

കോടിയേരിക്കു വേണ്ടിയാണ് വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയതെന്ന പി ജയരാജന്റെ പ്രസ്താവന അത്യന്തം ഗൗരവമുള്ളതാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍,


കണ്ണൂരിലെ പാര്‍ട്ടി സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ആഭ്യന്തര വകുപ്പും സര്‍ക്കാരും ഗൗരവത്തോടെ കാണണമെന്ന് കുമ്മനം പറഞ്ഞു,


കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം എന്ന രീതിയില്‍ അറിയപ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വാഡിക്കല്‍ രാമകൃഷ്ണന്റെ വധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്നതിനാലാണ് ബിജെപി ഇപ്പോള്‍ ഇതില്‍ ഗൗരവം കാണുന്നതെന്നതാണ് സൂചന.


1969 ല്‍ നടന്ന കൊലപാതകം അന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതിന് പകരമായി ചെയ്തതെന്നാണ് പി ജയരാജന്‍ കഴിഞ്ഞ ദിവസം നിഷ്‌കളങ്കമെന്നോണം പറഞ്ഞത്.


ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തി മുമ്പ് ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എംഎം മണി വര്‍ഷങ്ങള്‍ക്കു മുമ്പ് കോണ്‍ഗ്രസ് നേതാക്കളെ വകവരുത്തിയ കാര്യം പരസ്യമായി പറഞ്ഞ് കുടുങ്ങിയിരുന്നു. സമാനമായ രീതിയില്‍ വാടിക്കല്‍ രാമകൃഷ്ണന്റെ കേസ് ഉയര്‍ത്തി ക്കൊണ്ടുവരാനുള്ള ശ്രമമാണ് ഇതെന്ന് സൂചനയുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ