General News

മാനസിക രോഗമുള്ള സ്ത്രീയെ പരിസരവാസികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു

Tue, Jan 30, 2018

Arabianewspaper 143
മാനസിക രോഗമുള്ള സ്ത്രീയെ പരിസരവാസികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു

കൊച്ചി മുനമ്പത്ത് മാനസിക രോഗമുള്ള സ്ത്രീയെ പരിസരവാസികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. മുനമ്പം സ്വദേശി സിന്‍ഡ്ര എന്ന യുവതിയെയാണ് നാട്ടുകാരായ സ്ത്രീകള്‍ ചേര്‍ന്നു മര്‍ദ്ദിച്ചത്.


വീഡിയോ ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ട നാലു സ്ത്രീകളെ ഇതുമായി ബന്ധപ്പെട്ട് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു.


അടുക്കളയില്‍ ഉപയോഗിക്കുന്ന ചട്ടുകവും കൈയ്യില്‍ കിട്ടിയ വടിയുമൊക്കെ ഉപയോഗിച്ചാണ് നിലത്തു വീണു കിടക്കുന്ന ഇവരെ നാലോളം സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.


മനോരോഗമുള്ള യുവതി വഴിയാത്രക്കാരെ അപമാനിക്കുകയും മറ്റും പതിവാണെന്നും ഇത്തരത്തില്‍ ഒരു സ്ത്രീയെ അപമാനിച്ചതിനെ തുടര്‍ന്നാണ് പരിസരവാസികള്‍ ഇടപെട്ട് ഇവരെ തല്ലിയത്.


ഇടയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടാകുന്ന ഇവര്‍ ആക്രമണകാരിയാകാറുണ്ട്. ഭര്‍ത്താവിിനോട് പറഞ്ഞിട്ടും ഫലമില്ലാതെ ആയതോടെയാണ് ചിലര്‍ തല്ലിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.


പോലീസ് ഈ സ്ത്രീയെ കണ്ടെത്താന്‍ ശ്രമിച്ചെങ്രിലും പരാജയപ്പെട്ടു. ഇവര്‍ വേളാങ്കണ്ണിക്ക് പോയതായി ബന്ധുക്കള്‍ പറയുന്നു.

Tags : lynch 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ