General News

റാസല്‍ഖൈമയില്‍ കാറ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു

Tue, Jan 30, 2018

Arabianewspaper 126
റാസല്‍ഖൈമയില്‍ കാറ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു

റാസല്‍ഖൈമയില്‍ മലയാളി സുഹൃത്തുക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ തലകീഴായ് മറിഞ്ഞ് രണ്ടു യുവാക്കള്‍ മരിച്ചു. കൊച്ചി സ്വദേശി അര്‍ജ്ജുന്‍ തമ്പി *24ഋ, തിരുവനന്തപുരം സ്വദേശി അതുല്‍ (22), എന്നിവരാണ് മരിച്ചത്.


കുമളി സ്വദേശി വിനു രവീന്ദ്രന്‍ ഉള്‍പ്പടെ മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.. ഇതില്‍ വിനു രവീന്ദ്രന്റെ നില ഗുരുതരമാണെന്നാണ് രിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. റാക് പാലം ഇറങ്ങി വരവെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിരവധി തവണ മലക്കം മറിഞ്ഞ ശേഷമാമ് എസ് യു വി നിന്നത്. പോലീസും ആംബുലന്‍സും സ്ഥലത്ത് എത്തി എല്ലാവരേയും പുറത്തെടുക്കുകയായിരുന്നു.


മരിച്ച അര്‍ജുന്‍ തമ്പി, അതുല്‍ , വിനു രവീന്ദ്രന്‍ എന്നിവര്‍ റാക് ഹോട്ടലിലെ ജീവനക്കാരാണ്, പട്ടാമ്പി സ്വദേശി ശ്രേയസ്, കൊച്ചി സ്വദേശി സന്‍ജയ് എന്നിവര്‍ ഗള്‍ഫ് ടൂര്‍സ് ജിവനക്കാരും,. ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുനന്നുവെന്ന് പോലീസ് പറഞ്ഞു.

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ