General News

ബിനോയിയുടെ കേസ് യുഎഇയില്‍, അറബി എന്തിന് കേരളത്തില്‍ - കോടിയേരി

Tue, Jan 30, 2018

Arabianewspaper 171
ബിനോയിയുടെ കേസ് യുഎഇയില്‍,  അറബി എന്തിന് കേരളത്തില്‍ -കോടിയേരി

തന്റെ മകനെതിരെ യാതൊരു കേസും നിലവില്‍ ഇല്ലെന്നും യുഎഇയിലുള്ള വിഷയങ്ങള്‍ അവിടുത്തെ നിയമ പ്രകാരമാണ് നടക്കേണ്ടത്. യുഎഇ പൗരന്‍ എന്തിന് കേരളത്തില്‍ എത്തി ബുദ്ധിമുട്ടുന്നു എന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,


ദുബായിലെ ജാസ് ടൂറിസം കമ്പനി ഉടമ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം വിളിക്കുന്നത് എന്തിനാണെന്നും ബിനോയിയുടെ കാര്യങ്ങള്‍ അവന്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും പണമിടപാട് കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിച്ചില്ലെങ്കില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുമെന്ന ജാസ് ടൂറിസം കമ്പനി ഉടമ അല്‍ മര്‍സൂഖിയുടെ നീക്കത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കോടിയേരി പറഞ്ഞു.


യുഎഇ പൗരന്‍ കേരളത്തില്‍ എന്തിന് വരണമെന്നും ബിമനോയ് ദുബായിലാണ് ഉള്ളതെന്നും ആരോപണ വിധേയമായ കാര്യങ്ങള്‍ നടന്നത് ദുബായിലാണെന്നും കോടിയേരി പറഞ്ഞു.


മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുകയാണെന്നും ഇതിലൊന്നും തകരുന്നതല്ല സിപിഎമ്മെന്നും കോടിയേരി വാര്‍ത്താ സമ്മേശനത്തില്‍ പറഞ്ഞു.


മകന്റെ പണമിടപാട് വിഷയത്തില്‍ തന്നെ ഒരു അറബിയും കണ്ടിട്ടില്ല വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ല പാര്‍ട്ടിയെ ഉപയോഗിക്കില്ലെന്നും കോടിയേരി പറഞ്ഞു,.


സിപിഎം സംസ്ഥാന സമ്മേളനത്തെ കുറിച്ച് പറയാനാണ് വാര്‍ത്താ സമ്മേശളനം വിളിച്ചതെന്നും മകന്റെ കാര്യം പറയാനാല്ലെന്നും കോടിയേരി പറഞ്ഞു,


ജാസ് ടൂറിസം കമ്പനിയില്‍ നിന്ന് ബിനോയ് കോടിയേരി പതിമൂന്ന് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് കേസ് ആകുകയും ഇതിന് 860.000 ദിര്‍ഹം പിഴ അടച്ചുവെന്നും ഇതോടെ കേസ് അവസാനിച്ചതായും ബിനോയ് പറയുന്നു.


ബിനോയിയുടെ പേരില്‍ യാതൊരു കേസും നിലവിലെന്ന് തെളിയിക്കാന്‍ ദുബായ് പോലീസിന്റെയും കോടതിയുടെയും സ്വഭാവ സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കാന്‍ ബിനോയ് ശ്രമം നടത്തിയിരുന്നു.


ഇത്തരമൊരു സര്‍ട്ടിഫിക്കേറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നുവെങ്കിുലും അപേക്ഷ പരിഗണനയിലാണെന്നാണ് പോലീസ് വെബ് സൈറ്റില്‍ കാണിച്ചിരുന്നത്. ദുബായ് കോടതിയില്‍ നിലവില്‍ കേസൊന്നും ഇല്ലെന്നുള്ള സര്‍ട്ടിഫിക്കേറ്റും പുറത്തു വന്നിരുന്നു,.


യുഎഇയിലെ പുതിയ നിയമ പ്രകാരം ചെക്ക് കേസുകളെ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ നിന്നും മാറ്റിയിട്ടുണ്ട്. നിലവില്‍ ചെക്ക് കേസുകള്‍ സാമ്പത്തിക കാര്യ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. പോലീസ് സഹായം ഇതിനായി നല്‍കും. ചെക്കുകള്‍ ബൗണ്‍സായാല്‍ പണം തവണകളായും മറ്റും തിരിച്ചടയ്ക്കാനുള്ള സൗകര്യവും സാമ്പത്തിക കാര്യ വകുപ്പ് ചെയ്ത് കൊടുക്കും.


ചെക്കു കേസുകള്‍ ഉള്ളവര്‍ക്ക് യുഎഇയില്‍ ബാങ്കില്‍ നിന്നും വായ്പ ലഭിക്കുന്നതിനും ലൈസന്‍സുകള്‍ പുതുക്കുന്നതിനും മറ്റും തടസം നേടിടുമെന്നത് ഒഴിച്ചാല്‍ ജയില്‍ ശിക്ഷ നല്‍കുന്നില്ല. ഇതിനെ തുടര്‍ന്ന് ബിനോയക്ക് വീണ്ടും ദുബായിയില്‍ വരാന്‍ തടസമൊന്നും ഇല്ല,.


അതേസമയം, പണം മറ്റു മാര്‍ഗങ്ങളിലൂടെ തട്ടിയെടുത്താല്‍ അറസ്റ്റും ജയില്‍ ശിക്ഷയും ഉണ്ടാകും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ