General News

മോഡി ജോര്‍ദ്ദാന്‍ വഴി പലസ്തീനിലെത്തും

Tue, Jan 30, 2018

Arabianewspaper 231
മോഡി ജോര്‍ദ്ദാന്‍ വഴി പലസ്തീനിലെത്തും

പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ യാത്ര പദ്ധതി തയ്യാറായി. ഫെബ്രുവരി ഒമ്പതിന് പലസ്തീന്‍ സന്ദര്‍ശനത്തോടയാണ് പശ്ചിമേഷ്യന്‍ പര്യടനം ആരംഭിക്കുക. പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന വിശേഷം ഇതോടെ മോഡിക്ക് സ്വന്തമാകും. നേര്‌ത്തെ,. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന ബഹുമതിയും മോഡി സ്വന്തമാക്കിയിരുന്നു.


1988 ല്‍ പലസ്തീനെന്ന രാജ്യത്തെ അംഗീകരിച്ച ആദ്യ രാഷ്ട്രങ്ങളില്‍ ഇന്ത്യയും ഉണ്ടായിരുന്നു.സ്വതന്ത്ര പലസ്തീന്‍ എന്ന ആശയത്തെ ഇന്ത്യ എക്കാലവും പിന്തുണച്ചിരുന്നു. സര്‍ക്കാരുകള്‍ മാറിവന്നെങ്കിലും ഈ നയത്തില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് അടുത്ത കാല നടപടികളും വെളിപ്പെടുത്തുന്നത്.


ഫെബ്രുവരി ഒമ്പതിന് ജോര്‍ദ്ദാനിലെത്തിയ ശേഷമാകും മോഡി പലസ്തീനിലേക്കു പോകുക. പലസ്തീന്റെ തലസ്ഥാന നഗരമായ റമള്ളയില്‍ എത്താന്‍ ഇസ്രയേല്‍ വഴിയും ജോര്‍ദ്ദാന്‍ വഴിയും മാത്രാണ് വഴിയുള്ളത്.


റമള്ളയില്‍ വിമാനത്താവളമില്ലാത്തതാണ് ഇതിനു കാരണം. ജോര്‍ദ്ദാന്‍ രാജാവ് കിംഗ് അബ്ദുള്ളയുമായി മോഡി ഹ്രസ്വ കൂുടിക്കാഴ്ച നടത്തും. തുടര്‍ന്ന് റമള്ളയിലേക്ക് പോകും. പലസ്തീനില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ സഹായം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ -പലസസ്തീന്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ നിര്‍ദ്ദേശങ്ങള്‍ വെയ്ക്കുമെന്നും ജോര്‍ദ്ദാന്റെ പിന്തുണ ഇതിനായി തേടുമെന്നും വിദേശ കാര്യ വിദഗ്ദ്ധര്‍ പ്രവചിക്കുന്നു.


ഇരു രാജ്യങ്ങളോടും ഒരേ പോലെ സൗഹൃദം പുലര്‍ത്തുന്ന ഏതാനും ര്ാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്. ജറുസലേമിനെ ഇസ്രേയല്‍ തലസ്ഥാനമായി അംഗീകരിക്കുന്ന അമേരിക്കന്‍ പ്രമേയത്തിനെതിരെ വോട്ടു ചെയ്ത ഇന്ത്യ ഇക്കാര്യത്തില്‍ തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇസ്രയേലുമായി അടുത്ത സൗഹൃദവും ഇന്ത്യ പുലര്‍ത്തിവരുന്നു. ഇസ്രേയല്‍ പ്രധാനമന്ത്രി നെതന്യാഹു അടുത്തിടെ ആറു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തിയിരുന്നു.


ഫെബ്രുവരി പത്തിന് ് വൈകീട്ട് .യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലെത്തുന്ന മോഡി അബുദാബിയിലെ ക്ഷേത്രത്തിന്റെ ഭൂമി കൈമാറ്റ ചടങ്ങിനും ശിലാസ്ഥാപന ചടങ്ങിനും സാക്ഷിയാകും.


പതിനൊന്നിന് ദുബായ് സന്ദര്‍ശിക്കും. വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പ്രധാനമന്ത്രി വൈകീട്ട് ദുബായ് ഓപെറ ഹൗസില്‍ രണ്ടായിരം ക്ഷണിക്കപ്പെട്ട അതിഥികളുമായി സംവദിക്കും.


ഇന്ത്യയും യുഎഇയും സാമ്പത്തിക, സൈനിക, ബഹിരാകാശ കരാറുകളില്‍ ഒപ്പുവെയ്ക്കും. തുടര്‍ന്ന് 12 ന് ഒമാനിലേക്ക് പോകുന്ന മോഡി ഉഭയകക്ഷി വാണിജ്യ കരാറുകള്‍ ഒപ്പു വെയ്ക്കും. മസ്‌കത്തില്‍ ഇരുപതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന പൊതു പരിപാടിയിലും മോഡി പങ്കെടുക്കും

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ