General News

സ്‌കൂള്‍ ജീവനക്കാരി ഒന്നാം ക്ലാസുകാരന്റേ ദേഹത്ത് ചൂടുകറി ഒഴിച്ചു

Tue, Jan 30, 2018

Arabianewspaper 220
സ്‌കൂള്‍ ജീവനക്കാരി ഒന്നാം ക്ലാസുകാരന്റേ ദേഹത്ത് ചൂടുകറി ഒഴിച്ചു

ഉച്ചക്കഞ്ഞിക്കിടെ കൂടുതല്‍ കറി ചോദിച്ച ഒന്നാം ക്ലാസുകാരന്റെ ദേഹത്തേക്ക് ചൂടുള്ള ദാല്‍കറി ഒഴിച്ചതിന് സ്‌കൂളിലെ പാചകക്കാരിയെ പോലിസ് അറസ്റ്റ് ചെയ്തു. മദ്ധ്യപ്രദേശിലെ ദിദോരിയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.


മുഖത്തും, നെഞ്ചത്തും സാരമായി പൊള്ളലേറ്റ ബാലന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


സ്‌കൂളിലെ പാചക കാരിയായ നേമവതി ഭായിയെ സംഭവത്തെ തുടര്‍ന്ന് പോലീസ് പിടികൂടി. രണ്ടാമതും ദാല്‍ കറി ചേദിച്ചതാണ് സ്ത്രീയെ ദേഷ്യം പിടിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഇതോടെ ചൂടുള്ള ദാല്‍ കറി കുട്ടിയുടെ തലവഴി ഒഴിക്കുകയായിരുന്നു.


ജനുവരി 23 ന് നടന്ന സംഭവം സ്‌കൂള്‍ തലത്തില്‍ തന്നെ ഒതുക്കി തീര്‍ക്കാനാണ് അധികൃതര്‍ ശ്രമിച്ചത്. കുട്ടിയുടെ ചികിത്സാ ചെലവ് നല്‍കാമെന്ന വാഗ്ധാനത്തിന്റെ പുറത്ത് കേസ് എടുക്കാതെ പറഞ്ഞു തീര്‍ക്കുകയായിരുന്നു. എന്നാല്‍, സംഭവമറിഞ്ഞ ചില പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത പ്രസിദ്ധികരിച്ചതോടെ പോലീസ് കേസെടുത്തു.

Tags : child abuse 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ