General News

തെലുങ്കാനയില്‍ യുവാവിന്റെ തലയറുത്ത് ആരാധാനലായത്തിന്റെ മതിലില്‍ വെച്ചു

Tue, Jan 30, 2018

Arabianewspaper 206
തെലുങ്കാനയില്‍ യുവാവിന്റെ തലയറുത്ത് ആരാധാനലായത്തിന്റെ മതിലില്‍ വെച്ചു

തെലുങ്കാനയില്‍ യുവാവിന്റെ തല അറുത്ത് ആരാധാനലയത്തിന്റെ മതിലില്‍ വെച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. രമേഷ് എന്ന 25 കാരന്റെ വെട്ടിമാറ്റിയ തലയാണ് ആരാധനലയത്തിന്റെ മതിലിലില്‍ വെച്ചത്.


ട്രാക്ടര്‍ ഡ്രൈവറായ രമേഷിന് യാതൊരു സംഘടനയുമായും ബന്ധമില്ലെന്നാണ് പോലീസ് അറിയിച്ചത്. രാവിലെ നടക്കാനിറങ്ങിയ ചിലരാണ് ആരാധനലയത്തിന് മുന്നില്‍ തല വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയത്.


സ്ഥലത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധ പൂര്‍വമായ ശ്രമമാണെന്ന് ആരോപണം ഉണ്ട്. പോലീസ് എത്തി വിശദമായ പരിശോധന നടത്തുകയാണ്. ഈ റോഡിലുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ കണ്ടെടുത്ത് പോലീസ് പരിശോധന നടത്തുകയാണ്.


കഴിഞ്ഞ ഞായറാഴ്ച രാത്രി വീട്ടില്‍ നിന്നും മരുന്നു വാങ്ങാന്‍ പുറത്തിറങ്ങിയ രമേഷിനെ കാണാതാകുകയായിരുന്നു,


ഇയാളെ അഞ്ജാതര്‍ തട്ടിക്കൊണ്ടു പോയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് കരുതുന്നു. നാല്‍ഗൊണ്ടയില്‍ കഴിഞ്ഞ ദിവസവും കൊല നടന്നിരുന്നു.


 

Tags : Telangana 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ