General News

അണ്ടര്‍ 19 ലോകകപ്പ് പാക്കിസ്ഥാനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

Tue, Jan 30, 2018

Arabianewspaper 255
അണ്ടര്‍ 19 ലോകകപ്പ്   പാക്കിസ്ഥാനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

പാക്കിസ്ഥാനെ 203 റണ്‍സിനി പരാജയപ്പെടുത്തി ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ ഇടം നേടി. കലാശപ്പോരാട്ടത്തില്‍ ഇന്ത്യക്ക് എതിരാളി കരുത്തരായ ഓസീസ് പടയാണ്. ഫെബ്രുവരി മൂന്നിനാണ് ഫൈനല്‍.


നേരത്തെ, അഫ്ഘാനിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഓസീസ് കലാശക്കളിക്ക് അര്‍ഹത നേടിയത്. നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടിയ ഇന്ത്യ ശക്തമായ വെല്ലുവിളിയാണ് പാക്കിസ്ഥാന് നല്‍കിയത്.


എന്നാല്‍, ഒന്നു പൊരുതാന്‍ പോലും ആകാതെ പാക് പട ഇന്ത്യക്കു മുന്നില്‍ കീഴടങ്ങി. 29.3 ഓവര്‍ മാത്രം കളിച്ച പാക്കിസ്ഥാന്റെ എല്ലാ ബാറ്റ്‌സ്മാന്‍മാരും കേവലം 69 റണ്‍സിന് തിരികെ പവലിയനില്‍ മടങ്ങിയെത്തി.


ഇത് ആറാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്. ഇഷാന്‍ പൊറലിന്റെ ബൗളിംഗാണ് പാക് നിരയെ തകര്‍ത്തത്. 17 റണ്‍സിന് നാലു വിക്കറ്റാണ് ഇഷാന്‍ വീഴ്ത്തിയത്.


ശിവ സിംഗ്, റയന്‍ പരാഗ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. നേരത്തെ, ഇന്ത്യയുടെ ശുഭമാന്‍ ഗില്‍ ഇന്ത്യക്കു വേണ്ടി 102 റണ്‍സ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. പ്രിഥ്വി ഷാ മനോജ് കല്‍റ സഖ്യം 89 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. ടൂര്‍ണമെന്റില്‍ ഉടനീളം ശുഭമാന്‍ ഗില്‍ മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നായി മൂന്ന് അര്‍ദ്ധ സെഞ്ചുറിയും ഗില്‍ നേടിയിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ