General News

ഗോ രക്ഷാ ആക്രമണം : മൂന്നു സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ്

Mon, Jan 29, 2018

Arabianewspaper 183
ഗോ രക്ഷാ ആക്രമണം :  മൂന്നു സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ്

ഗോ രക്ഷാ ആക്രമണങ്ങളില്‍ നടപടിയില്ല, മൂന്നു സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ് അയച്ചു. കോടതി അലക്ഷ്യത്തിനാണ് നടപടി. രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഗോ രക്ഷാ ആക്രമകാരികള്‍ക്കെതിരെ നടപടി എടുക്കാത്തതിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്.


തുഷാര്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.


ഗോരക്ഷകരുടെ പേരിലുള്ള ആക്രമണം തടയാന്‍ എല്ലാ ജില്ലകളിലും നോഡല്‍ ഓപീസര്‍മാരെ നിയമിക്കണമെന്നും മറ്റുമുള്ള സുപ്രീം കോടതിയുടെ നിര്‍ദ്ദേശം പാലിച്ചിട്ടില്ലെന്ന പരാതിക്കാരന്റെ ഹര്‍ജിയിലാണ് വിധി. മൂന്നു സംസ്ഥാനങ്ങളും അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ