General News

സാമ്പത്തിക സര്‍വെ: 2018-19 ല്‍ 7-7.5 ശതമാനം വളര്‍ച്ച നേടും

Mon, Jan 29, 2018

Arabianewspaper 227
സാമ്പത്തിക സര്‍വെ:  2018-19 ല്‍  7-7.5 ശതമാനം വളര്‍ച്ച

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഏഴു മുതല്‍ ഏഴര വരെ ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വ്വെ. പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യമാണ് സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.


ജിഎസ്ടിയിലൂടെ ഇന്ത്യന്‍ സാമ്പത്തിക രംഗത്തേക്ക് ഒരു വിഹഗ വീക്ഷണം എന്ന പേരിലുള്ള സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ ജോണ്‍ കീറ്റ്‌സിന്റെ കവിതാ ശകലം മുതല്‍ ബോളിവുഡ് നടന്‍ സണ്ണി ഡിയോളിന്റെ സംഭാഷണം വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ചരക്കു സേവന നികുതി നടപ്പിലായതോടെ രാജ്യത്ത് 34 ലക്ഷം പുതിയ നികുതി ദായകര്‍ എത്തിയെന്നും 50 ശതമാനത്തിന്റെ വര്‍ദ്ധനയാണിതെന്നും സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ പ്രമുഖ സംസ്ഥാനങ്ങളെല്ലാം കയറ്റുമതിയില്‍ മികച്ച പ്രകടനം നടത്തിയതായും സര്‍വ്വെ വെളിപ്പെടുത്തുന്നു.


വനിതകളുടെ വിഷയങ്ങളിലും ശാക്തികരണത്തിലും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പിങ്ക് നിറത്തിലുള്ള കവറുമായാണ് സാമ്പത്തിക സര്‍വ്വെ റിപ്പ്ോര്‍ട്ട് പുറത്തുവിട്ടത്.


പാര്‍ലമെന്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലി സാമ്പത്തിക സര്‍വ്വെ മേശപ്പുറത്ത് വെച്ചു. അടുത്ത വര്‍ഷം സാമ്പത്തിക വളര്‍ച്ച 7 മുതല്‍ 7.5 ശതമാനം വരെയാകുമെന്ന് സാമ്പത്തിക സര്‍വ്വെ പറയുന്നു. നിലവില്‍ 6.75 ശതമാനമാണ് വളര്‍ച്ചാ നിരക്ക്.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ