General News

സെന്‍കുമാറിനെതിരെ ഹര്‍ജി: സിപിഎം നേതാവിന് സുപ്രീം കോടതിയുടെ പിഴ ശിക്ഷ

Mon, Jan 29, 2018

Arabianewspaper 271
സെന്‍കുമാറിനെതിരെ ഹര്‍ജി:  സിപിഎം നേതാവിന് സുപ്രീം കോടതിയുടെ പിഴ ശിക്ഷ

മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ വ്യാജ രേഖ ചമച്ചതിനെതിരെ അഴിമതിക്ക് കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പൊതു താല്‍പര്യ ഹര്‍ജിയുടെ പേരില്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാന്‍ ഹര്‍ജി നല്‍കിയതിന് 25,000 രൂപ പിഴയും സുപ്രീം കോടതി വിധിച്ചു.


ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിന്റെ പ്രതിനിധിയായി പങ്കെടുക്കുന്ന സുകര്‍ണോയ്ക്കാണ് സുപ്രീം കോടതിയുടെ ശകാരവും പിഴ ശിക്ഷയും ലഭിച്ചത്.


ടിപി സെന്‍കുമാറിനെതിരെയുള്ള രണ്ട് ഹര്‍ജികള്‍ തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സുകര്‍ണോ സുപ്രീം കോടതിയെ സമീപിച്ചത്. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കി ശമ്പളവും ആനുകൂല്യവും കൈപ്പറ്റിയെന്നും കെഡിടിഎഫ് സി എംഡിയായിരിക്കെ വായ്പ അനുവദിച്ചതില്‍ ക്രമക്കേട് നടന്നതായും ആരോപിച്ചുമായിരുന്നു ഹര്‍ജികള്‍.


വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിച്ചതിന് എതിരെ അഴിമതി നിരോധന നിയമം അനുസരിച്ച് കേസ് എടുക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ആയുര്‍വേദ ചികിത്സയ്ക്ക് ആശുപത്രിയില്‍ കിടക്കണമെന്നില്ലെന്നും വിശ്രമം വീട്ടില്‍ തന്നെ വേണമെന്നിലെസ്ലെന്നുമുള്ള സെന്‍കുമാറിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഈ ഉത്തരവില്‍ പിഴവില്ലെന്ന് സുപ്രീം കോടതിയും വിധിച്ചു,.


വായ്പ അനുവദിച്ച ക്രമക്കേടില്‍ വിജിലന്‍സ് ത്വരിത പരിശോധന വേണമെന്ന ഹര്‍ജിക്കാരന്റെ വാദവും കോടതി അംഗകരിച്ചില്ല. കോടതിയുടെ സമയം പാഴാക്കിയതിന് സുകര്‍ണേയോട് 25,000 രൂപ പിഴയടയക്കാനും ജസ്റ്റീസ് ചെലമേശ്വര്‍ അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.


സെന്‍കുമാറിനെതിരെ ഹര്‍ജിയുമായി പോയതിന് നേരത്തെ, സര്‍ക്കാരിനും സുപ്രീം കോടതിയില്‍ നിന്ന് സമാനമായ തിരിച്ചടി ലഭിച്ചിരുന്നു,.

Tags : TP semkumar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ