Health News

വനമുത്തശ്ശിക്ക് രാജ്യം നല്‍കിയ അംഗീകാരം

Mon, Jan 29, 2018

Arabianewspaper 1813
വനമുത്തശ്ശിക്ക് രാജ്യം നല്‍കിയ അംഗീകാരം

അഗസ്ത്യകൂട മല നിരകള്‍ അപൂര്‍വ ഔഷധ സസ്യങ്ങളുടെ കലവറയാണ്. കന്യാവനമായി സംരക്ഷിച്ചു വരുന്ന ഇവിടെ നാട്ടുമരുന്നുകളുടെ ഔഷധക്കൂട്ട് മനപാഠമാക്കിയ വന മുത്തശ്ശിയെന്ന് ഓമന പേരുള്ള 75 കാരിയുണ്ട്. കല്ലാറിലെ ആദിവാസി ഊരില്‍ ഇവരെ തേടി നിരവധി രോഗികളും ബന്ധുക്കളും എത്താറുണ്ട്,.


നാട്ടുമരുന്നുകളുടെ കാലം കഴിഞ്ഞെന്നു കരുതിയവര്‍ക്ക് തെറ്റു പറ്റിയെന്ന് ഇവിടെയെത്തുമ്പോള്‍ പലര്‍ക്കും മനസിലാകും. കലര്‍പ്പില്ലാത്ത നാട്ടുമരുന്നിന് ഇവരുടേ അടുത്തു എത്തുന്നവര്‍ നിരവധി.


ഒരു ചെറ്റക്കുടിലിന്‍ താമസിക്കുന്ന ലക്ഷ്മിക്കുട്ടി എന്ന ഈ മുത്തശ്ശിയെ തേടി രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരങ്ങളില്‍ ഒന്ന് എത്തിയപ്പോള്‍ ഇവര്‍ വിശ്വസിക്കാനായില്ല.


രാജ്യം തന്റെ അറിവുകളേയും കഴിവുകളേയും അംഗീകരിച്ചതിലും ഇതുവഴി ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തിന് പുതിയ തലമുറയ്ക്ക് പ്രചോദനമാകട്ടെയുന്നും ഈ വയോധിക ആഗ്രഹിക്കുന്നു.


കവിത എഴുതുന്ന ലക്ഷ്മിക്കുട്ടി കേരള ഫോക് ലോര്‍ ആക്കാദമിയിലെ അദ്ധ്യാപികയുമാണ്. ഇവരെ കുറിച്ച് ആനുകാലികങ്ങളില്‍ ലേഖനങ്ങല്‍ വന്നിട്ടുമുണ്ട്. പത്മശ്രീ പുരസ്‌കാരത്തിന് ജനങ്ങളില്‍ നിന്നും നിര്‍ദ്ദേശം ചോദിച്ച് സര്‍ക്കാര്‍ വിജ്ഞാപനം വന്നപ്പോള്‍ കേരളത്തിലെ പാമ്പു പിടിത്തം ജീവിതമാക്കിയ വാവ സുരേഷും കല്ലാറിലെ വന മുത്തശ്ശിയും ഉള്‍പ്പെട്ടു.


75 കാരിയായ ലക്ഷ്മിക്കുട്ടിയെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചു, ഇങ്ങിനെയാണ് സാധാരണക്കാരില്‍ സാധാരണക്കാരിയായ അതേസമയം, നാടിനു വേണ്ടി സിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്ന ലക്ഷ്മിക്കുട്ടിയെ പത്മശ്രീ പുരസ്‌കാരം തേടിയെത്തിയത്.


എട്ടാം ക്ലാസുവരെ മാത്രം പഠിച്ചുവുള്ളുവെങ്കിലും വൈദ്യശാസ്ത്ര ഗവേഷണത്തിന് ആവവശ്യമായ പിഎച്ച്ഡി നേടുന്നതിനുള്ള അറിവാണ് ലക്ഷ്മിക്കുട്ടിക്ക് ഉള്ളത്. 1995 ല്‍ കേരള സര്‍ക്കാര്‍ നാട്ടുവൈദ്യ രത്‌നം പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുള്ള ലക്ഷ്മിക്കുട്ടി മികച്ച വിഷഹാരിയുമാണ്.


പാമ്പ്, തേള്‍, ചിലന്തി, പേപ്പട്ടി, കടന്നല്‍ തുടങ്ങിയവയുടെ വിഷം ഇറക്കാന്‍ വൈദഗ്ദ്ധ്യം ഉള്ളതിനാല്‍ നിരവദി രോഗികള്‍ ഇവിടെ എത്തുന്നു. കാട്ടുമരുന്നുകളുടെ കലവറയായ ലക്ഷ്മിക്കുട്ടിയെ തേടി ആയിരങ്ങളാണ് കല്ലാറിലെ മലകയറുന്നത്.


സെമിനാറുകളിലും മറ്റും പങ്കെടുത്ത് പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ലക്ഷ്മിക്കുട്ടി സന്ദര്‍ശിച്ചിട്ടുണ്ട്. പച്ചിലകളുടെ ഗന്ധം നോക്കി ചെടികളെ തിരിച്ചറിയാനുള്ള അപൂര്‍വ കഴിവും ഇവര്‍ക്കുണ്ട്,.


 


 

Tags : Padma shree 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ