General News

കേദല്‍ ജിന്‍സണിന്റെ നില അതീവ ഗുരുതരം

Mon, Jan 29, 2018

Arabianewspaper 248
കേദല്‍ ജിന്‍സണിന്റെ നില അതീവ ഗുരുതരം

നന്തന്‍ കോട് മാതാപിതാക്കളേയും സഹോദരിയേയും ബന്ധുവിനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി കേദല്‍ ജിന്‍സണിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ജയിലിലെ സെല്ലില്‍ ആഹാരം കഴിക്കുന്നതിനിടെ അപസ്മാരം ബാധിച്ച കേദലിന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാകുകയായിരുന്നു.


തലച്ചോറിലേക്കുള്ള വായു പ്രവാഹം നിലച്ച കേദല്‍ ജിന്‍സണ്‍ കോമയിലായി. വെന്റിലേന്ററില്‍ കഴിയുന്ന കേദലിന് ചികിത്സ തുടരുകയാണെങ്കിലും ആരോഗ്യ നില വഷളായി വരുകയാണെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.


പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കേദലിനെ അബോധാവസ്ഥയില്‍ സഹ തടവുകാരാണ് കണ്ടെത്തിയത്. വായില്‍ നിന്നും നുരയും പതയും വന്നിരുന്നു. അപസ്മാര ബാധയാണ് ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു,.


മാനസിക രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്ന കേദലിന് പ്രത്യേക ചികിത്സയും മരുന്നുകളും നല്‍കിയിരുന്നു. എന്നാല്‍, അപസ്മാര ബാധ ഉണ്ടാകുന്നത് ഇതാദ്യമാണെന്ന് ജയില്‍ ഡോക്ടര്‍ പറഞ്ഞു,. വിചിത്ര സ്വഭാവമുള്ള കേദല്‍ സാത്താന്‍ സേവ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മനുഷ്യനെ കൊന്ന് ആത്മാവിനെ വേര്‍പെടുത്തുന്ന വിദ്യയാണിതെന്നും തന്റെ ഉറ്റവരുടെ ആത്മാക്കളെ താന്‍ സ്വന്തന്ത്രരാക്കിയെന്നും കേദല്‍ പറഞ്ഞിരുന്നു,


ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന താന്ത്രിക വിദ്യയുടെ ഭാഗമായാണ് താന്‍ മാതാപിതാക്കളെ വക വരുത്തിയതെന്ന് കേദല്‍ പറഞ്ഞിരുന്നുവെങ്കിലും കമ്പ്യുട്ടര്‍ ഗെയിം വിദഗ്ദ്ധനായ കേദലിനെ മാതാപിതാക്കള്‍ പഠിക്കാത്തതിന് മാനസികമായി പീഡിപ്പിക്കുകുയം പരിഹസിക്കുകയും ചെയ്തിരുന്നുവെന്നാണ് മൊഴിയില്‍ നിന്നും പോലീസിന് മനസിലാക്കാന്‍ കഴിഞ്ഞത്. മികച്ച നിലയില്‍ പഠിക്കുന്ന സഹോദരിയുമായി താരതമ്യം ചെയ്യുകയും സഹോദരിയെ മാതാപിതാക്കള്‍ അമിതമായി സ്‌നേഹിക്കുകുയും ചെയ്തതിനെ തുടര്‍ന്ന ഉണ്ടായ സിബിലിംഹ് റൈവലറിയില്‍ നിന്നും ഉയര്‍ന്ന അപകര്‍ഷതാ ബോധവും അന്തര്‍മുഖത്വവും വിഷാദവുമാണ് കേദലിനെ കൊണ്ട് കൊടുംപാതകം നടത്തിച്ചതെന്ന് മനശാസ്ത്ര വിദഗ്ദ്ധര്‍ കണ്ടെത്തി റിപ്പോര്‍ട്ടു നല്‍കിയിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ