General News

വികസനവും ശാക്തികരണവും സര്‍ക്കാരിന്റെ ലക്ഷ്യം -രാഷ്ട്രപതി

Mon, Jan 29, 2018

Arabianewspaper 238
വികസനവും ശാക്തികരണവും സര്‍ക്കാരിന്റെ ലക്ഷ്യം -രാഷ്ട്രപതി

ന്യൂന പക്ഷങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ ശാക്തീകരണവും എല്ലാ രംഗത്തും വികസനവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരു സഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.


മുത്തലാഖ് ബില്‍ പാസാകുമെന്നാണ് വിശ്വാസം. മുസ്ലീം സ്ത്രീകളുടെ ശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവാഹത്തിലെ അരക്ഷിതാവസ്ഥ ഇല്ലാതാക്കി ആവരെ ഭയപ്പെടാതേയും അഭിമാനത്തോടെയും ജീവിക്കാന്‍ സഹായിക്കുകയാണ് മുത്തലാഖ് ബില്ലിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ന്യുനപക്ഷങ്ങളേയും ദലിതരുള്‍പ്പെടുന്ന പിന്നാക്ക വിഭാഗങ്ങളേയും മുഖ്യധാരയിലേക്ക് കൊണ്ടുവരുകയാണ് സര്‍ക്കാരിന്റെ അജണ്ട. ന്യുനപക്ഷ പ്രീണനം നടത്തില്ലെന്നും സര്‍ക്കാര്‍ നയം വ്യക്തമാക്കി രാഷ്ട്രപതി പറഞ്ഞു,


2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും രാഷ്ട്രപതിയായി അധികാരമേറ്റ ശേഷം ആ്ദ്യമായി നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ രാം നാഥ് കോവിന്ദ് പറഞ്ഞു. 2018 പുതിയ ഇന്ത്യയുടെ നിര്‍മാണത്തിനുള്ള വര്‍ഷമാണെന്നും പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം കുറയ്ക്കുമെന്നും സമൂഹത്തിന്റെ അസന്തുലിതാവസ്ഥ.യ്ക്ക് മാറ്റം വരുത്താന്‍ പാവപ്പെട്ടവര്‍ക്ക് വളരാനും വികസിക്കാനുമുള്ള അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു,


അഴിമതിക്കെതിരായ യുദ്ധം തുടരുമെന്നും കഴിഞ്ഞ വര്‍ഷം സംശയാസ്പദമായി പ്രവര്‍ത്തിച്ചു വന്ന മൂന്നര ലക്ഷം കടലാസു കമ്പനികള്‍ പൂട്ടിച്ചതായും ആധാര്‍ നടപ്പിലാക്കിയിതിലൂടെ ഇടനിലക്കാരുടെ തട്ടിപ്പുകള്‍ അവസാനിപ്പിക്കാന്‍ സാധിച്ചെന്നും രാഷ്ട്രപതി പറഞ്ഞു,.എല്ലാവര്‍ക്കും വിദ്യാഭ്യാസം, ഭക്ഷണം, താമസം എന്നിവ ഉറപ്പാക്കുമെന്നും സ്ത്രീകള്‍ക്ക് ആറു മാസത്തെ പ്രസവ കാലാവധി ഏര്‍പ്പെടുത്തിയത് പാര്‍ലമെന്റ് അംഗീകാരം നല്‍കിയെന്നും മുക്കാല്‍ മണിക്കൂര്‍ നിണ്ട പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ