General News

യുപി : ബിജെപിക്ക് ഭീഷണിയുമായി പിന്നാക്ക ക്ഷേമ മന്ത്രി

Mon, Jan 29, 2018

Arabianewspaper 257
യുപി : ബിജെപിക്ക് ഭീഷണിയുമായി പിന്നാക്ക ക്ഷേമ മന്ത്രി

ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യ നാഥ് സര്‍ക്കാരിന്റെ മന്ത്രിസഭാംഗവും ബിജെപിയുടെ സഖ്യ കക്ഷിയായ എസ്ബിഎസ് പാര്‍ട്ടി നേതാവുമായ ഓം പ്രകാശ് രാജഭര്‍ ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി.


പിന്നാക്കക്കാരുടെ അവകാശങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുമെന്നും ജീവന്‍ വെടിയുമെന്നും ഓം പ്രകാശ് രാജ്ഭര്‍ മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടി റാലിയില്‍ പങ്കെടുക്കവെയാണ് പിന്നാക്ക ക്ഷേമ മന്ത്രി.യായ ഓംപ്രകാശിന്റെ മുന്നറിയിപ്പ്.


സര്‍ക്കാരിനെ താന്‍ മറിച്ചിടുകയില്ലെന്നും എന്നാല്‍, .യുപിയിലും ഡെല്‍ഹിയിലും ബിജെപി ഭരിക്കുന്നത് പിന്നാക്കക്കാരുടെ വോട്ടു മേടിച്ചാണെന്ന് മറക്കരുതെന്നും ഓം പ്രകാശ് പറഞ്ഞു,


നിങ്ങള്‍ക്ക് പിന്നാക്കാരുടേ വോട്ടു ലഭിച്ചെങ്കില്‍ അവര്‍ക്ക് ആനുകൂല്യങ്ങളും നല്‍കാന്‍ ബാധ്യസ്ഥരാകും. പിന്നാക്കകാരുടെ ആവശ്യങ്ങള്‍ക്കായി ജീവത്യാഗം ചെയ്യേണ്ടി വന്നാലും അതിന് താന്‍ തയ്യാറാകുമെന്ന് ഓം പ്രകാശ് പറഞ്ഞു,


യോഗി ആദിത്യ നാഥ് വന്നതോടെ അഴിമതി കുറഞ്ഞുവെന്ന് പറയുന്നത് നുണയാണെന്നും സത്യത്തില്‍ 500 രൂപയുടെ സ്ഥാനത്ത് ഇപ്പോള്‍ 5000 രൂപയാണ് കൈക്കൂലി ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു,


അതേസമയം, ബിജെപിയുമായുമായുള്ള സഖ്യം വേണ്ടെന്ന് വെയ്ക്കില്ലെന്നും ഓം പ്രകാശ് പറഞ്ഞു, കഴിഞ്ഞ മാസങ്ങളില്‍ ഓം പ്രകാശ് സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. വിവിധ ആവശ്യങ്ങളാണ് ഓം പ്രകാശ് ഉന്നയിച്ചിരുന്നത്.


ഓം പ്രകാശിനെതിരെ രണ്ടു വട്ടം വിളിച്ചു വരുത്തി യോഗി ആദിത്യ നാഥ് താക്കീത് നല്‍കിയുരുന്നുവെങ്കിലും അദ്ദേഹം സര്‍ക്കാരിനെതിരെ വിമര്‍ശനം തുടരുകയാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ ഓം പ്രകാശിനെ കൂടെ നിര്‍ത്താനാണ് ബിജെപിയുടെ നീക്കമെന്നും വന്‍ ദലിത് വോട്ടു ബാങ്കായ രാദ്ഭര്‍ സമുദായത്തെ പിണക്കാന്‍ ബിജെപി താല്‍പര്യപ്പെടുന്നില്ലെന്നും എന്നാല്‍, സര്‍ക്കാരിനേയും ബിജെപിയേയും പ്രകോപിപ്പിച്ച് സമ്മര്‍ദ്ദത്തിലാഴ്ത്തിയും കാര്യങ്ങള്‍ നേടാനുള്ള നീക്കമാണ് ഓം പ്രകാശ് നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


2019 നു മുമ്പ് ബിജെപിയുമായി സഖ്യം വേര്‍പിരിയാന്‍ സമാജ് വാദ് പാര്‍ട്ടി ഓം പ്രകാശ് രാജ്ഭറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് കോണ്‍ഗ്രസിന്റെ പിന്തുണയും ഉണ്ട്. എന്നാല്‍, മന്ത്രിസ്ഥാനം നഷ്ടപ്പെടുത്താന്‍ രാജ്ഭര്‍ തയ്യാറാവില്ലെന്നാണ് കരുതുന്നത്.


404 അംഗ യുപി നിയമസഭയില്‍ ഭരണ കക്ഷിയായ ബിജെപിക്ക് 312 അംഗങ്ങളാണ് ഉള്ളത്. സഖ്യ കക്ഷിയായ എസ്ബിഎസ്പി ക്ക് നാലു അംഗങ്ങളാണ് ഉള്ളത്. മറ്റൊരു സഖ്യ കക്ഷിയായ അപ്‌നാ ദളിന് ഒമ്പത് അംഗങ്ങളുമുണ്ട്. കേവല ഭൂരിപക്ഷത്തിന് 201 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ സഖ്യ കക്ഷികളുടെ പിന്തുണ ബിജെപിക്ക് ആവശ്യമില്ല. എന്നാലും, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്നാക്ക വോട്ടുകള്‍ പോകാതിരിക്കാനും യുപി തൂത്തുവാരാനുമുള്ള ആഗ്രഹത്തിലുമാണ് ബിജെപി എന്നതിനാല്‍ ഓം പ്രകാശിന്റെ പ്രസ്താവനകളെ കണ്ടില്ലെന്ന് നടിക്കുകയാണ് ബിജെപി.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ