General News

വിദേശ കാര്യ സെക്രട്ടറിയായി വിജയ് ഖോഖലെ ചുമതലയേറ്റു

Mon, Jan 29, 2018

Arabianewspaper 152
വിദേശ കാര്യ സെക്രട്ടറിയായി വിജയ് ഖോഖലെ ചുമതലയേറ്റു

ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറിയായി വിജയ് ഖോഖലെ ചുമതലയേറ്റു. എസ് ജയശങ്കര്‍ വിരമിച്ച ഒഴിവിലാണ് ഖോഖലെയുടെ നിയമനം. വിദേശ കാര്യ മന്ത്രാലയത്തില്‍ സാമ്പത്തിക വിഭാഗം മേധാവിയായി ചുമതല വഹിച്ചിട്ടുള്ള ഖൊഖലെ 1981 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. ചൈനയിലെ ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു വിജയ് ഖൊഖലെ,


73 ദിവസം നീണ്ട ദോക് ലാം വിഷയത്തില്‍ ചൈനയുമായി ചര്‍ച്ച നടത്തുന്നതില്‍ എസ് ജയശങ്കറിനൊപ്പം നിര്‍ണായക പങ്ക് വഹിച്ചിരുന്നു. വിദേശ കാര്യ സെക്രട്ടറിയായി രണ്ടു വര്‍ഷത്തെ സേവന കാലാവധി വിജയ് ഖൊഖലയ്ക്ക് ഉണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ