General News

മഹാരാഷ്ട്ര സെക്രട്ടറിയേറ്റിനു മുന്നില്‍ വിഷം കഴിച്ച 84 കാരനായ കര്‍ഷകന്‍ മരിച്ചു

Mon, Jan 29, 2018

Arabianewspaper 233
മഹാരാഷ്ട്ര സെക്രട്ടറിയേറ്റിനു മുന്നില്‍ വിഷം കഴിച്ച കര്‍ഷകന്‍ മരിച്ചു

മഹാരാഷ്ട്ര സെക്രട്ടറിയേറ്റ് നടയില്‍ പ്രതിഷേധ സൂചകമായി വിഷം കഴിച്ച കര്‍ഷകന്‍ മരിച്ചു, 84 കാരനായ ധര്‍മ പട്ടീലാണ് മുംബൈ ജെജെ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് പാട്ടില്‍ സെക്രട്ടറിയേറ്റ് നടയില്‍ വെച്ച് വിഷം കഴിച്ചത്.


വടക്കന്‍ മഹരാഷ്ട്ര സ്വദേശിയായ ധര്‍മ പട്ടീല്‍ തന്റെ കൃഷിയിടം താപ വൈദ്യുത നിലയത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചിരുന്നു. ഭുമിക്കായി ലഭിച്ച വില അപര്യാപ്തമാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ ശേഷമാണ് സെക്രട്ടറിയേറ്റ് നടയില്‍ വെച്ച് വിഷം കഴിച്ചത്.


നീതി ലഭിച്ചില്ലെങ്കില്‍ പിതാവിന്റെ പാത താനും പിന്തുടരുമെന്ന് ധര്‍മ പാട്ടീലിന്റെ മകനും ഭീഷണി മുഴക്കിയിട്ടുണ്ട്. താന്‍ ഡെല്‍ഹിയിലെത്തിയാകും മരണം വരിക്കുക എന്ന് പാട്ടീലിന്റെ മകന്‍ പറയുന്നു.


അഞ്ച് ഏക്കര്‍ ഭൂമിക്ക് തന്റെ പിതാവിന് ലഭിച്ചത് നാലു ലക്ഷം രൂപയാണ്. 600 മാവുകളാണ് മാങ്ങാ കര്‍ഷകനായ ഇദ്ദേഹത്തിനുണ്ടായിരുന്നത്.


കഴിഞ്ഞ മൂന്നു മാസമായി എണ്‍പത്തിനാലുകാരനായ തന്റെ പിതാവ് സെക്രട്ടറിയേറ്റില്‍ കയറി ഇറങ്ങുകയായിരുന്നു. പരാതി കേള്‍ക്കാന്‍ പോലും ആരും തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് തന്റെ പിതാവ് കടും കൈ ചെയ്തതെന്ന് മകന്‍ പറയുന്നു. നഷ്ടപരിഹാരത്തിനായി മന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് മകന്‍ പ്രഖ്യാപിച്ചു.


ധര്‍മപട്ടീലിന്റെ കുടുംബത്തിന് നഷ്ട പരിഹാരമായി പതിനഞ്ചു ലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചുിട്ടുണ്ട്.

Tags : farmer 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ