General News

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബഡ്ജറ്റ് സമ്മേളനം തുടങ്ങി

Mon, Jan 29, 2018

Arabianewspaper 191
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബഡ്ജറ്റ് സമ്മേളനം തുടങ്ങി

പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിച്ചു, രാഷ്ട്രപതി രാം നാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗം നടത്തി. ലോക്‌സഭയുടേയും രാജ്യസഭയുടേയും സംയുക്ത സമ്മേളനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.


രാജ്യത്തിന്റെ 2017-18 ലെ സാമ്പത്തിക സര്‍വ്വേ ഇന്ന് സഭയുടെ മേശപ്പുറത്ത് വെയ്ക്കും, മുത്തലാഖ് ബില്‍ ഈ സെഷനില്‍ പാസാക്കുമെന്ന് നേരത്തെ പാര്‍ലമെന്റ് ഹൗസിനു മുന്നില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു, മുസ്ലീം വിമന്‍സ് (പ്രൊട്ടക്ഷന്‍ ഓഫ് മാരിയേജ് ) ബില്‍ 2017, കോഡ്‌സ് ഓഫ് വേജസ് ബില്‍ 2017, കുട്ടികളുടെ വിദ്യാഭ്യാസ അവകാശ ബില്‍ 2017 എന്നിവ ഉള്‍പ്പെട നിരവധി നിര്‍ണായക ബില്ലുകള്‍ സഭയുടെ പരിഗണനയ്ക്ക് വരും.


ലോക്‌സഭയില്‍ 28 ബില്ലുകളും രാജ്യസഭയില്‍ 39 ബില്ലുകളുമാണ് അവതരിപ്പിക്കുക. കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുമെന്ന വാഗ്ദാനം നടപ്പിലാക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു,. സ്ത്രീകളുടെ പ്രസവാവധി ആറു മാസമായി ഉയര്‍ത്തിയ ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചതായും രാഷ്ട്രപതി പറഞ്ഞു.


സാമ്പത്തിക സര്‍വ്വേ ഇന്ന് പാര്‍ലമെന്റില്‍ വെയ്ക്കുമെന്നും ഐഎംഎഫ്, ലോകബാങ്ക് തുടങ്ങിയ ആഗോള ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സാമ്പത്തിക അവസ്ഥ ശോഭനമാണന്ന് ഉറപ്പിക്കുന്നതായും രാജ്യത്തിന് ശുഭാപ്തി വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി മോഡി പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ വാര്‍ത്ത ലേഖകരോട് പറഞ്ഞു,.


പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് സ്പീക്കര്‍ സുമിത്ര മഹാജന്‍ സര്‍വ്വ കക്ഷി യോഗം വിളിച്ചിരുന്നു.

Tags : Budget 2018 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ