General News

പക്കാവട വില്‍ക്കുന്നത് തൊഴിലാണെങ്കില്‍ ഭിക്ഷ എടുക്കുന്നതും തൊഴിലെന്ന് ചിദംബരം

Mon, Jan 29, 2018

Arabianewspaper 224
പക്കാവട വില്‍ക്കുന്നത് തൊഴിലാണെങ്കില്‍ ഭിക്ഷ എടുക്കുന്നതും തൊഴിലെന്ന് ചിദംബരം

പക്കാവട വില്‍ക്കുന്നതും തൊഴിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു, പക്കാവട വില്‍ക്കുന്നത് തൊഴിലാണെങ്കില്‍ ഭിക്ഷ എടുക്കുന്നതും തൊഴിലാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം പ്രതികരിച്ചു.


എന്നാല്‍, ചിദംബരം രാജ്യത്തെ പാവപ്പെട്ടവരെ പരിഹസിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്നു. പക്കാവടയും മറ്റും വിറ്റ് ഉപജീവനം നടത്തുന്നവര്‍ രാജ്യത്ത് ധാരാളമുണ്ട്. ഇവരെ ഭിക്ഷക്കാരായി ചിത്രീകരിച്ചത് ദാരിദ്ര്യം മാനസികാവസ്ഥയാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ യഥാര്‍ത്ഥ അനുയായികള്‍ തന്നെയെന്ന് ബിജെപി പറഞ്ഞു.


അടുത്തിടെ ടെലിവിഷന്‍ അഭിമുഖത്തിലാണ് രാജ്യത്തെ തൊഴില്‍ ഇല്ലായ്മയെക്കുറിച്ചുള്ള ചോദ്യത്തിന് പക്കാവട വില്‍ക്കുന്നവരെയും തൊഴിലുള്ളവരായി പരിഗണിക്കണമെന്ന് പറഞ്ഞിരുന്നു പ്രധാനമന്ത്രി മോഡി പറഞ്ഞത്. പക്കാവട വില്‍ക്കുന്നവരും കുറഞ്ഞത് ഒരു ദിനം 200 രൂപ സമ്പാദിക്കുന്നുണ്ട്. ഇവരേയും തോഴിലുള്ളവരായി കണക്കാക്കേണ്ടെ എന്ന് മോഡി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.


മോഡിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ ഒരു യുവജന സംഘടന പക്കാവട വിറ്റ് പ്രതിഷേധിച്ചിരുന്നു.


ചിദംബരത്തിന്റെ പ്രസ്താവന വിവാദമായതോടെ പ്രതിരോധത്തിലായ കോണ്‍ഗ്രസ് തൊഴിലില്ലായ്മയെ കുറിച്ചുള്ള ചര്‍ച്ച വഴിതിരിച്ച് വിടരുതെന്ന് ബിജെപിയോട് ആവശ്യപ്പെട്ടു. രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു,.


തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയാണെന്നും ഉന്നത ബിരുദമുള്ളവര്‍ പോലും അറ്റന്‍ഡര്‍ തസ്തികയ്ക്ക് അപേക്ഷിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരിയും ട്വിറ്ററില്‍ കുറിച്ചു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ