General News

തമിഴ് നാട് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച ബസ് നിരക്ക് കുറച്ചു

Mon, Jan 29, 2018

Arabianewspaper 294
തമിഴ് നാട് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച ബസ് നിരക്ക് കുറച്ചു

ബസ് നിരക്ക് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധം രൂക്ഷമായതോടെ തമിഴ് നാട് സര്‍ക്കാര്‍ ബസ് നിരക്ക് ഒരു രൂപ കുറച്ചു. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ കീഴിലുള്ള എട്ട് ബസ് കോര്‍പറേഷനുകളിലും നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.


മിനിം ചാര്‍ജ് അഞ്ചു രൂപയാക്കിയത് നാലു രൂപയായി നിജപ്പെടുത്തി. സിറ്റി സര്‍വീസുകളിലും ദീര്‍ഘ ദൂര ബസ് സര്‍വീസുകളിലും വില കുറച്ചത് ബാധകമാകും.


ഇന്ധന വില വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് നിരക്ക് വര്‍ദ്ധന വേണ്ടി വന്നതെന്ന് തമിഴ് നാട് മുഖ്യമന്ത്രി പളനി സ്വാമി പറഞ്ഞു,


നേരത്തെ, ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് തമിഴ് നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ തൊഴിലാളികള്‍ പണി മുടക്കിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, ശമ്പളം 2.5 ഇരട്ടി വര്‍ദ്ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയതിനാല്‍ സമരം പിന്‍വലിച്ചു,


തമിഴ് നാട് ബസ് കോര്‍പറേഷനുകളുടെ സഞ്ചിത നഷ്ടം 16,145 കോടി രൂപയാണ്. ഒരോ വര്‍ഷവും നഷ്ടം 20 ശതമാനം കണ്ട് ഉയരുകയാണ്. ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുന്നതോടെ നഷ്ടം ഇനിയും വര്‍ദ്ധിക്കുമെന്നാണ് സൂചന. ചെന്നൈ നഗരത്തില്‍ മാത്രം സര്‍വ്വീസ് നടത്തുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ആണ് ഇതില്‍ ഏറെ നഷ്ടം ഉണ്ടാക്കുന്നത്. 2,500 കോടി രൂപയാണ് എംടിസിയുടെ നഷ്ടം.


തമിഴ് നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ കോയമ്പത്തൂര്‍, കുംഭകോണം കോര്‍പറേഷനുകള്‍ മാത്രമാണ് ലാഭത്തിലുള്ളത്. മധുര, സേലം, തിരുനെല്‍വേലി, വില്ലുപുരം കോര്‍പറേഷനുകള്‍ നഷ്ടത്തിലാണ്.


2014 നു ശേഷം പുതിയ റൂട്ടുകള്‍ ഒന്നും തന്നെ കോര്‍പറേഷനുകള്‍ ആരംഭിച്ചിട്ടില്ല. നഷ്ടത്തിലായ റൂട്ടുകള്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്താല്‍ തുടരുകയാണ്. ശമ്പളം നല്‍കുന്നതില്‍ വന്‍ വര്‍ദ്ധനവാണ് ഇക്കാലയളവില്‍ ഉണ്ടായത്. ഇനിയും ശമ്പള വര്‍ദ്ധനവ് ഉണ്ടായാല്‍ നഷ്ടം കുതിച്ചുയരുമെന്നാണ് സൂചന. ഇതൊഴിവാക്കാനാണ് യാത്രാക്കൂലി വര്‍ദ്ധിച്ചത്. എന്നാല്‍, പ്രതിപക്ഷ കക്ഷിയായ ഡിഎംകെയുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭ മുന്നറിയിപ്പ് ഉണ്ടായതോടെ സര്‍ക്കാര്‍ നേരിയ തോതില്‍ യാത്രാക്കൂലി കുറയ്ക്കുകയാണ് ഉണ്ടായത്.

Tags : Tamil Nadu 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ