General News

ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു

Sun, Jan 28, 2018

Arabianewspaper 257
ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു

ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കെ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു. ഓട്ടന്‍ തുള്ളല്‍ ജനകീയമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച കലാകാരാനാണ് ഗീതാനന്ദന്‍. 58 വയസായിരുന്നു


തൃശൂരിനടുത്ത് ഇരിങ്ങാലക്കുടയിലെ അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ ഗീതാനന്ദന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.


ഏതാനും സിനിമകളിലും അഭിനയിച്ച ഗീതാനന്ദന്‍ കലാമണ്ഡലത്തില്‍ ഓട്ടന്‍ തുള്ളല്‍ അദ്ധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അയ്യായിരത്തിലധികം വേദികളില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്.


വേഷമണിഞ്ഞു വേദിയില്‍ തന്നെ അവസാന പദമാടിയാണ് ഗീതാനന്ദന്‍ ഒരേ സമയം ജീവിതത്തിന്റേയും തുള്ളല്‍ രംഗത്തിന്റേയും അരങ്ങൊഴിഞ്ഞ് കാലത്തിന്റെ യവനികയ്ക്കുപ്പറത്തേക്ക് മറഞ്ഞത്.




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ