General News

വിദേശ കാര്യ സെക്രട്ടറി എസ് ജയശങ്കര്‍ വിരമിച്ചു

Sun, Jan 28, 2018

Arabianewspaper 260
വിദേശ കാര്യ സെക്രട്ടറി എസ് ജയശങ്കര്‍ വിരമിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ കാര്യ നയങ്ങള്‍ രൂപപ്പെടുത്തിയ നയതന്ത്ര വിദഗ്ദ്ധന്‍ എസ് ജയശങ്കര്‍ മൂന്നു പതിറ്റാണ്ടു നീണ്ട സേവനത്തിനു ശേഷം വിരമിച്ചു, വിദേശ കാര്യ സെക്രട്ടറിയായി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് ജയശങ്കര്‍ വിരമിച്ചത്.


ഏറ്റവും അധികം കാലം വിദേശ കാര്യ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥനാണ് എസ് ജയശങ്കര്‍.


2015 ജനുവരി 28 ന് പ്രധാന്മന്ത്രി മോഡിയാണ് ജയശങ്കറിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചത്.


വിദേശ കാര്യ സെക്രട്ടറി എന്ന നിലയില്‍ മോഡിയുടെ വിശ്വസ്തനായിരുന്നു ജയശങ്കര്‍. പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായി ഇന്ത്യക്ക് അടുത്ത ബന്ധം സ്ഥാപിക്കാന്‍ സാധിച്ചത് ജയശങ്കറിന്റെ മികവു കൊണ്ടാണ്..


അമേരിക്കയുമായുള്ള ആണവ കരാര്‍ വീണ്ടും അനുരഞ്ജനത്തോടെ കരാര്‍ ആയത് ജയശങ്കറിന്റെ മികവിന് ഉദാഹരണമായി വിദേശ കാര്യ മന്ത്രിലയത്തിലെ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.


യുഎസിലെ മാഡിസണ്‍ സ്‌ക്വയര്‍ പൊതുപരിപാടി ഉള്‍പ്പെട പ്രധാനപ്പെട്ട വിദേശ പരിപാടികള്‍ വിജയിപ്പിച്ചതിലും ജയശങ്കറിന്റെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട്. റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ മുതല്‍ അടുത്തിടെ പത്തോളം ആസിയാന്‍ രാജ്യങ്ങളുടെ തലവന്‍മാര്‍ വരെ എത്തിയ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവരപ്#ത്തിച്ചതും ജയശങ്കര്‍ തന്നെയാണ്.


ദോക് ലാമില്‍ നിന്ന് ചൈനീസ് സൈന്യത്തെ പിന്‍വലിപ്പിക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നിലും ജയശങ്കറിന്റെ പരിചയ സമ്പന്നത പ്രവര്‍ത്തിച്ചിരുന്നു.


മോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന്റെ ചരടുവലിച്ചതും ജയശങ്കര്‍ തന്നെയാണ്. പിരിയും മുമ്പും പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന ബഹുമതി നേടിക്കൊടുക്കാന്‍ അണിയറ നീക്കങ്ങള്‍ നടത്തിയാണ് ജയശങ്കര്‍ തന്റെ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നത്.


സീഷെല്‍സില്‍ ഇന്ത്യക്ക് സൈനിക താവളം ഒരുക്കുന്ന കരാറിന്റെ തടസങ്ങള്‍ നീക്കുകയും പാര്‍ലമെന്റ് തള്ളിയ ഉടമ്പടി ആ രാജ്യത്തെ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തി അനുമതി നേടിയെടുത്തതിന്റെ തൊട്ടു പിറ്റേദിവസമാണ് ജയശങ്കര്‍ വിരമിച്ചത്.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ