General News

സൈനിക താവളം നിര്‍മിക്കാന്‍ ഇന്ത്യക്ക് സിഷെല്‍സിന്റെ അനുമതി

Sun, Jan 28, 2018

Arabianewspaper 377
സൈനിക താവളം നിര്‍മിക്കാന്‍ ഇന്ത്യക്ക് സിഷെല്‍സിന്റെ അനുമതി

ആഫ്രിക്കന്‍ യൂണിയനില്‍ അംഗമായ സീഷെല്‍സ് ഇന്ത്യക്ക് സൈനിക താവളം നിര്‍മിക്കാന്‍ അനുമതി നല്‍കി. ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാര്‍ ഒപ്പിട്ട കരാറിലാണ് ഈ നിര്‍മാണായക നീക്കം.


ഇന്ത്യന്‍ മഹാസുമദ്രത്തിലെ 115 ദ്വീപുകളടുങ്ങുന്ന രാജ്യമാണ് സീഷെല്‍സ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപരമായ ലൊക്കോഷന്‍ എന്ന നിലയില്‍ ഇവിടം പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.


മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിദ്ധ്യം ഉറപ്പാക്കാന്‍ ഈ സൈനിക താവളം ഉപകരിക്കും. ശനിയാഴ്ച സീഷെല്‍സ് തലസ്ഥാനമായ വിക്ടോറിയയില്‍ വിദേശ കാര്യ സെക്രട്ടറി എസ് ജയശങ്കറാണ് കരാറില്‍ ഒപ്പു വെച്ചത്.


കടല്‍ക്കൊള്ള തടയുന്നതിനായാണ് പ്രധാനമായും ഈ സൈനിക താവളം ഉപയോഗിക്കുക. ഇതോടൊപ്പം ഈ മേഖല വഴി നടക്കുന്ന അനധികൃത ആയുധ, ലഹരി കടത്തുകള്‍, ഭീകര പ്രവര്‍ത്തനങ്ങള്‍ എന്നിവ നിരീക്ഷിക്കാന്‍ സൈനിക താവളം ഉപയോഗിക്കും,. അത്യാധുനിക നിരീക്ഷണ സജ്ജീകരണ സംവിധാനങ്ങള്‍ സീഷെല്‍സിലെ അസംപഷന്‍ എന്ന ദ്വീപില്‍ സ്ഥാപിക്കും.


2015 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സീഷെല്‍സ് സന്ദര്‍ശിച്ചപ്പോള്‍ ഒപ്പു വെച്ച കരാര്‍ സീഷെല്‍സ് പാര്‍ലമെന്റ് അംഗികരിക്കാത്തതിനാല്‍ റദ്ദു ചെയ്യപ്പെട്ടിരുന്നു. പിന്നീട് സീഷെല്‍സിലെ പ്രതിപക്ഷ പാര്‍ട്ടികളുമായി ഒക്ടോബരില്‍ ജയശങ്കര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനു ശേഷമാണ് ആശങ്കകള്‍ മാറി പാര്‍ലമെന്റ് പച്ചക്കൊടി കാട്ടിയത്. ഇന്ത്യന്‍ വംശജനായ ഡബ്യു ജെസി രാംകലവാന്‍ എന്ന സെനറ്റര്‍ ചര്‍ച്ചകള്‍ക്ക് മീഡിയേറ്ററായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ രാംകലവന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കള്‍ ഡെല്‍ഹി സന്ദര്‍ശിച്ചിരുന്നു. ജനുവരി 27 ന് വിരമിക്കുന്ന എസ് ജയശങ്കറിന്റെ വിജയകരമായ ദൗത്യങ്ങളില്‍ അവസാനത്തേതാണ് സീഷെല്ലുമായുള്ള കരാര്‍. വിജയ് ഖോഖലെയാണ് അടുത്ത വിദേശ കാര്യ സെക്രട്ടറി.

Tags : Seychelles 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ