General News

അതിര്‍ത്തിയില്‍ പാക് പ്രകോപനം, പരിക്കേറ്റ സ്ത്രീ മരിച്ചു

Sun, Jan 28, 2018

Arabianewspaper 182
അതിര്‍ത്തിയില്‍ പാക് പ്രകോപനം, പരിക്കേറ്റ സ്ത്രീ മരിച്ചു

ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ജനുവരി 14 ന് ആരംഭിച്ച സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനാലായി. പാക് വെടിവെപ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു സ്ത്രീ കൂടി മരിച്ചതോടെയാണ് മരണസംഖ്യ പതിനാലായി ഉയര്‍ന്നത്.


ജമ്മു വിലെ കനചക് മേഖലയിലാണ് വെടിവെപ്പ് ഉണ്ടായത്. വീട്ടില്‍ ഇരിക്കുകയായിരുന്ന ബിമല ദേവി (35) എന്ന സ്ത്രീക്ക് വെടിയേല്‍ക്കുകയായിരുന്നു. ജനുവരി 22 നാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബിമല ദേവിയെ ജമ്മുവിലെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അഞ്ചു ദിവസത്തിനു ശേഷം മരിക്കുകയായിരുന്നു.


കഴിഞ്ഞ ദിവസവും പൂഞ്ച് മേഖലയിലും യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കു സമീപവും പാക് വെടിവെപ്പു ഉണ്ടായി. ജനുവരി 18 നും 22 നും ഇടയില്‍ പാക് വെടിവെപ്പ് തുടര്‍ച്ചയായി ജനവാസ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു.


വെടിവെപ്പില്‍ ആറ് സൈനികരും ഏഴു സിവിലിയന്‍മാരും കൊല്ലപ്പെട്ടു, എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യ സൈന്യം ശക്തമായി തിരിച്ചടിച്ചതിന്റെ ഫലമായി ഈ മേഖലയില്‍ വന്‍ ആള്‍ നാശമാണ് പാക്കിസ്ഥാനും സംഭവിക്കുന്നത്. റിപ്പബ്ലിക് ദിന ആഘോഷം ഇന്ത്യയില്‍ നടക്കുന്നതും പാക് പ്രകോപനത്തിന് കാരണമാണ്.


ജനുവരി 26 ന് വാഗാ അതിര്‍ത്തിയില്‍ പതിവുള്ള മധുര പലഹാര വിതരണം ഇക്കുറി ഉണ്ടായില്ല. വെടിവെപ്പിനിടെ സ്‌നേഹ പ്രകടനങ്ങളോ പതിവുകളോ ഉണ്ടാവില്ലെന്ന ശക്തമായ സന്ദേരശമാണ് ഇന്ത്യന്‍ സൈന്യം ഇതുവഴി പാക്കിസ്ഥാന് നല്‍കിയത്.


ഇന്ത്യയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ ഇന്ത്യന്‍ വിദേശകാര്യ പ്രതിനിധിയെ വിളിച്ചു വരുത്തി പാക്കിസ്ഥന്‍ പ്രതിഷേധം അറിയിച്ചു. 2018 ജനുവരി ഒന്നിനു ശേഷം ഇന്ത്യ 150 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും ഒമ്പത് സിവിലിയന്‍മാരെ കൊലപ്പെടുത്തിയതായും പാക് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. നാല്‍പതോളം സിവിലിയന്‍മാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു മാസം പ്രായമായ കുട്ടിയും ഉള്‍പ്പെടും. 2017 ല്‍ ഇന്ത്യ 1900 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടത്തിയതായും പാക്കിസ്ഥാന്‍ ആരോപിച്ചു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ