OMG News

എംആര്‍ഐ മെഷിനില്‍ കുടുങ്ങി യുവാവിന് ദാരുണ അന്ത്യം

Sun, Jan 28, 2018

Arabianewspaper 1295
എംആര്‍ഐ മെഷിനില്‍ കുടുങ്ങി യുവാവിന് ദാരുണ അന്ത്യം

ആശുപത്രി ജീവനക്കാരനെ സഹായിക്കാന്‍ ഓക്‌സിജന്‍ സിലിണ്ടറുമായി എംആര്‍ഐ സ്‌കാന്‍ മുറിയിലേക്ക് പോയ യുവാവിനെ അതിശക്തമായ കാന്തം വലിച്ചെടുത്തു. രണ്ട് മിനിട്ടിനുള്ളില്‍ യുവാവ് മരിക്കുകയായിരുന്നു.


മുംബൈയിലെ നായേഴ്‌സ് ആശുപത്രിയിലാണ് സംഭവം. യുവാവിന്റെ കുടുംബത്തിന് മഹാരാഷ്ട്പ സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചു, മാഗ്നെറ്റിക് റെ,ാെണന്‍സ് ഇമേജറി മെഷിന്‍ പ്രവര്‍ത്തിക്കുന്ന മുറിയില്‍ ഇരുമ്പു പഥാര്‍ത്ഥങ്ങളുമായി കടന്നു ചെന്നാല്‍ യന്ത്രം വലിച്ചെടുക്കും.


23 കാരനായ രാജേഷ് മാരുവാണ് മെഷിനില്‍ കുടുങ്ങി മരിച്ചത്. സഹോദരിയുടെ ഭര്‍ത്താവിന്റെ അമ്മയെ കാണാന്‍ ആശുപത്രിയിലെത്തിയതാണ് രാജേഷ. ഇതിനിടെ വാര്‍ഡ് ബോയി ഇദ്ദേഹത്തിനോട് സഹായം ആവശ്യപ്പെടുകയായിരുന്നു. ഓക്‌സിജന്‍ സിലണ്ടറുമായി ആദ്യം സ്‌കാനിംഗ് മുറിയിലെത്തിയ രാജേഷ് യന്ത്രത്തിലേക്ക് വലിച്ചെടുക്കപ്പെടുകയായിരുന്നു. ഓക്‌സിജന്‍ സിലണ്ടറു പോലുള്ള യാതൊരു മെറ്റലും സ്‌കാനിംഗ് മുറിയില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളതല്ല.


സംഭവത്തെ തുടര്‍ന്ന് ഹോസ്പിറ്റലിലെ ഡ്യുട്ടി ഡോക്ടര്‍ക്കെതിരേയും രണ്ട് ആശുപത്രി ജീവനക്കാര്‍ക്കെതിരെയം കൃത്യനിര്‍വഹണത്തില്‍ അലംഭാവം കാട്ട്ിയതിനും മരണത്തിന് ഇടയാക്കിയതിനും ഐപിസി 304 എ പ്രകാരം കേസ് എടുത്തു. ഡോ സിദ്ധാര്‍ത്ഥ് ഷായായിരുന്നു ഡ്യുട്ടി ഡോക്ടര്‍. വാര്‍ഡ് ബോയി വിത്തല്‍ ചവാന്‍, അറ്റന്‍ഡര്‍ സുനിത സര്‍വെ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.


അതേസമയം, രാജേഷിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദ്രവ രൂപത്തിലുള്ള ഓക്‌സിജന്‍ ശ്വസിച്ചതാണ് മരണ കാരണമെന്ന് പറയുന്നു. തലയ്ക്കും, നെഞ്ചിലും ആഘാതമേറ്റ ഉടനെ രാജേഷ് അബോധാവസ്ഥയിലായി. എന്നാല്‍, കൈയിലുണ്ടായിരുന്ന ഓക്‌സിജന്‍ സിലണ്ടര്‍ പൊട്ടിത്തെറിച്ച് അതില്‍ നിന്നും ദ്രവീകൃത ഓക്‌സിജന്‍ പുറത്തു വന്നു. ഇതു ശ്വസിച്ചതാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം രിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വസകോശത്തില്‍ ദ്രാവകം നിറഞ്ഞാണ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു,.


 


 

Tags : MRI Machine 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ