General News

തനിക്കെതിരായ ഗൂുഡാലോചന അന്വേഷിക്കണം -ശശീന്ദ്രന്‍

Sun, Jan 28, 2018

Arabianewspaper 229
തനിക്കെതിരായ ഗൂുഡാലോചന അന്വേഷിക്കണം -ശശീന്ദ്രന്‍

ഫോണ്‍ കെണി കേസില്‍ തനിക്കെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയവരുടെ പിന്നില്‍ ആരാണെന്ന് അന്വേഷിക്കണമെന്ന് എ കെ ശശീന്ദ്രന്‍ എംഎല്‍എ. കേസ് നീട്ടിക്കൊണ്ടു പോകാനാണ് ഹര്‍ജികളുമായി കോടതിയിലെത്തിയത്.


സംഭവത്തിനു പിന്നില്‍ ഗുഡാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി ശശീന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം സ്വദേശിനിയാ.യ ഒരു സ്ത്രീ തനിക്കെതിരെ ഹര്‍ജി നല്‍കി. എന്നാല്‍, കോടതിയില്‍ നല്‍കിയ വിലാസം വെച്ച് അന്വേഷിച്ചപ്പോള്‍ ഇങ്ങിനെ ഒരു വിലാസമില്ലെന്ന് തെളിഞ്ഞു,


ഓട്ടോ തൊഴിലാളിയുടെ ഭാര്യയുടെ പേരിലാണ് കേസ് നല്‍കിയത്. ഇവര്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീയാണ്. ഭര്‍ത്താവിന് രണ്ടുു ബൈ പാസ് സര്‍ജറി കഴിഞ്ഞു. മറ്റു വീടുകളില്‍ സഹായിയായി പോകുന്ന സ്ത്രീയാണ് ഇവരെന്നും ശശീന്ദ്രന്‍ പറഞ്ഞു.


പണത്തിന് ആവശ്യമുള്ള ഇവരെ ആരെങ്കിലും ചട്ടം കെട്ടി നിര്‍ബന്ധിച്ച് കേസ് നല്‍കിച്ചതാണെന്നും പറയപ്പെടുന്നു. പാര്‍ട്ടിക്കുള്ളിലെ ചിലര്‍ നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്നു ശശീന്ദ്രന്‍ സംശയിക്കുന്നു.


ഫോണ്‍ കെണി വിവാദത്തിനു പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാണ് ശശീന്ദ്രന്‍ ആവശ്യപ്പെടുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ