General News

ഐപിഎല്‍ ലേലം ജയ്ദേവ് ഉനദ്കതിന് 11.5 കോടി

Sun, Jan 28, 2018

Arabianewspaper 273
ഐപിഎല്‍ ലേലം ജയ്ദേവ് ഉനദ്കതിന് 11.5 കോടി

ഐപിഎല്‍ ലേലം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ യുവതാരങ്ങള്‍ക്ക് മോഹ വില. ജയ്ദേവ് ഉനദ്കത് 11.5 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉനദകതിന് വേണ്ടി രംഗത്ത് എത്തിയതോടെയാണ് വില കയറിയത്. ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളറെ ഒടുവില്‍ രാജസ്ഥാന്‍ 11.5 കോടിക്ക് സ്വന്തമാക്കുകയായിരുന്നു.


ഇതോടെ 2018 ലേലത്തിലെ ഏറ്റവും വിലയേറിയ ഇന്ത്യന്‍ താരമായി ഉനദ്കത് മാറി. കര്‍ണാടകയുടെ ഓള്‍ റൗണ്ടര്‍ ഗൗതം കൃഷ്ണപ്പയ്ക്കും ലോട്ടറി അടിച്ചതു പോലെയാണ് ഐപിഎല്‍ ലേലം. രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് വമ്പന്‍ വിലയ്ക്ക് കൃഷ്ണപ്പയെ പിടിച്ചത്. 6.20 കോടി രൂപയാണ് ഗൗതം കൃഷ്ണപ്പയുടെ മോഹ വില. ഇദ്ദേഹത്തിന്റെ അടിസ്ഥാന വില കേവലം 20 ലക്ഷം രൂപ മാത്രമായിരുന്നു. അടിസ്ഥാന വിലയുടെ 31 ഇരട്ടി വിലയ്ക്ക് കൃഷ്ണപ്പയെ റോയല്‍സ് തങ്ങളുടെ കൂടെ കൂുട്ടിയത്. കഴിഞ്ഞ തവണ ഗൗതം കൃഷ്ണപ്പയെ മുംബൈ ഇന്ത്യന്‍സ് രണ്ടു കോടിക്കാണ് സ്വന്തമാക്കിയത്.


അഫ്ഘാന്‍ താരം മുജീബ് സര്‍ദാന നാലു കോടിക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.


ലേലം രണ്ടാം ദിവസത്തേക്ക് കടന്നപ്പോള്‍ പണം ബാക്കിയുള്ളത് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനാണ്,. തൊട്ടു പിന്നില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഇരുവര്‍ക്കും പത്തു കോടിയിലധികം തുക ഇനിയും അവശേഷിക്കുന്നുണ്ട്. ഒരു ടീമിന് പരമാവധി ചെലവഴിക്കാവുന്ന തുക 80 കോടിയാണ്.


മൂന്നു കോടി രൂപയില്‍ താഴെ മാത്രമാണ് രാജസ്ഥാന്‍ റോയല്‍സിന് ഇനി അവശേഷിക്കുന്നത്. 25 പേരില്‍ 20 ഉം രാജസ്ഥാന്‍ റോയല്‍സ് ലേലം കൊണ്ടു കഴിഞ്ഞു.


ഇതുവരെയുള്ള കണക്ക് അനുസരിച്ച് ഏറ്റവും അധികം വിലയേറിയ താരം ബെന്‍ സ്റ്റോക്‌സ് ആണ് 12.5 കോടിക്കാണ് സ്റ്റോക്‌സിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് ഉനദ്കത് ആണ്. 11.50 കോടിക്കാണ് ഉനദ്കതിനെ റോയല്‍സ് വലവീശിപ്പിടിച്ചത്. മനീഷ് പാണ്ഡയും ലോകേഷ് രാഹുലും 11 കോടിയുമായി മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്.


മലയാളി താരം സന്‍ജു വി സാംസണെ എട്ടു കോടിക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. 23 കാരനായ സന്‍ജുവാണ് ഏറ്റവും വിലയേറിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്തു ലക്ഷത്തിനാണ് സന്‍ജുവിനെ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

Tags : IPL 2018 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ